മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയി

മൂന്നാര്‍: ഇടുക്കി രാജമല പെട്ടിമുടിയിലെ തേയില തോട്ടത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയി. മണ്ണിനടിയില്‍ നടത്തിയ തെരച്ചിലില്‍ അഞ്ചു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ദുരന്തത്തിന്റെ രണ്ടാം നാളില്‍ പുനരാരംഭിച്ച തെരച്ചിലില്‍ ഒരു മൃതദേഹം ആദ്യം കണ്ടെത്തുകയും അതിന്റെ സമീപത്ത് നടത്തിയ തെരച്ചിലില്‍ നാലു പേരുടെ മൃതദേഹം കൂടികണ്ടെത്തുകയുമായിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തുന്നത്. കാലാവസ്ഥ അനുകൂലമായതിനാല്‍ തെരച്ചില്‍ തടസ്സമില്ലാതെ തുടരുന്നുണ്ട്.
വെള്ളിയാഴ്ചയാണ് തേയിലത്തോട്ടത്തിനെ മലയിടിഞ്ഞ് വീണ് വന്‍ ദുരന്തമുണ്ടായത്. തോട്ടത്തിലെ തൊഴിലാളികള്‍ താമസിക്കുന്ന ലായങ്ങള്‍ക്ക് മുകളിലാണ് മലയിടിഞ്ഞ് പതിച്ചത്. അമ്പതിലേറെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇനിയും ഒട്ടേറെ പേരെ കണ്ടെത്താനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *