മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വിമാനദുരന്തത്തിനെ രക്ഷാപ്രവര്‍ത്തകര്‍ കോവിഡ് ജാഗ്രതയുടെ ഭാഗമായി ക്വാറന്റൈനില്‍ പോകുമ്പോള്‍ അവര്‍ക്ക് വേണ്ടി എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കരിപ്പൂരിലെ വിമാന ദുരന്തം വേദന ഉളവാക്കുന്നതായിരുന്നു.അപകടം നടന്നയുടന്‍ ശക്തമായ മഴയേയും മറ്റു പ്രതിസന്ധികളെയും അതിജീവിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ നാട്ടുകാരെയും സന്നദ്ധ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു.
വിമാനത്തില്‍ ഉണ്ടായിരുന്ന കുറച്ചു പേര്‍ക്കും മരണപ്പെട്ടവര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ട്. അതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളുകള്‍ സ്വാഭാവികമായും വീട്ടില്‍ കോറന്റൈന് ചെയ്യേണ്ടതുമുണ്ട്. അപകടത്തിന്റെ വ്യാപ്തിയും ഭീകരതയും മനസ്സിലാക്കി വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചിട്ടില്ല. മാത്രവുമല്ല പലരും ദിവസക്കൂലി തൊഴിലാളികളുമാണ്. അവര്‍ വീട്ടില്‍ കോറന്റൈന് ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ അവരുടെ കുടുംബം പട്ടിണിയാവുന്ന അവസ്ഥയുണ്ടാകും. അവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിനോട് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് സി.പി.എ ലത്തീഫ് ആവശ്യപ്പെട്ടു.
