ദുബായ്: ലോകത്തെ മുന്‍നിര റീട്ടെയില്‍ ബ്രാന്റുകളുടെ പട്ടികയില്‍ പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫലി നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പും ഇടം പിടിച്ചു. ആഗോള ഓഡിറ്റ് കമ്പനിയായ ഡിലോയിറ്റിന്റെ പുതിയ പട്ടികയിലാണ് ലുലു ഗ്രൂപ്പും സ്ഥാപനം പിടിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിച്ചതിലൂടെയാണ് ലുലു അന്താരാഷ്ട്ര അംഗീകാരത്തിലേക്കെത്തിയത്. ജി.സി.സിയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ കാരിഫോര്‍, മാജിദ് അല്‍ഫുതൈം എന്നീ കമ്പനികളും പട്ടികയിലുണ്ട്. അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടാണ് മുന്നിലുള്ളത്. റിലയന്‍സ് റീട്ടെയിലും പട്ടികയില്‍ ഉള്‍പ്പെടുന്നു.
കോവിഡ് വ്യാപനത്തിനിടയിലും കൂടുതല്‍ ഷോറൂമുകള്‍ തുറക്കാന്‍ ലുലു ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. അബുദാബി ആസ്ഥാനമായ ലുലുഗ്രൂപ്പിന്റെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്ത്, ഇന്തോനേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. യു.എ.ഇ യില്‍ മാത്രം ഈ വര്‍ഷം 12 സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കാനിരിക്കുകയാണ്.
