കരിപ്പൂര്‍ വിമാനദുരന്തം: അന്വേഷണം പൈലറ്റിലേക്ക്

കോഴിക്കോട്: കരfപ്പൂര്‍ വിമാനദുരന്തത്തിന് കാരണമായത് വിമാനമോടിച്ചിരുന്ന പൈലറ്റിന്റെ പിഴവായിരുന്നോ എന്ന് അന്വേഷിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള വിവരങ്ങളും വിമാനത്തിലെ ഡാറ്റാ റെക്കോര്‍ഡര്‍ രേഖകളും പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പൈലറ്റിന്റെ പിഴവിനെ കുറിച്ച് അന്വേഷിക്കുന്നത്. അപകടത്തില്‍ പെട്ട വിമാനം ലാന്റ് ചെയ്യുന്നതിന് മുമ്പ് യാതൊരു വിവരങ്ങളും പൈലറ്റ് ദീപക് സാത്തേ എയര്‍ ട്രാഫിക് കണ്‍ട്രോളിന് നല്‍കിയില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.വിമാനം ഏത് റണ്‍വെയില്‍ ലാന്റ് ചെയ്യുന്നുവെന്നോ എന്തെങ്കിലും തരത്തിലുള്ള യന്ത്രതകരാറുണ്ടായിരുന്നെന്നോ പൈലറ്റ് ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിച്ചിരുന്നില്ല.
ദുബായില്‍ നിന്ന് വന്ദേഭാരത് മിഷന്റെ ഭാഗമായി എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ചയാണ് കരിപ്പൂരില്‍ ലാന്റിംഗിനിടെ തകര്‍ന്നത്. 18 പേരാണ് അപകടത്തില്‍ മരിച്ചത്. നിരവധി പേര്‍ ഇപ്പോഴും ചികില്‍സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *