സഡാക്കോ സസാക്കിയെ അനുസ്മരിച്ച് വിദ്യാര്‍ത്ഥികളുടെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്

തിരൂര്‍:ലോകം സമാധാനത്തിനായി പ്രാര്‍ത്ഥിച്ച് ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചപ്പോള്‍ യുദ്ധത്തിന് ഇരയായി ഇനിയും ജീവക്കണ മെന്ന കൊതിയില്‍ ആയിരം കൊക്കുകളെ ഉണ്ടാക്കവെ മരണത്തിനു കീഴടങ്ങിയ സഡാക്കോ സ സാക്കിയെ ന്ന ജാപ്പനീസ് പെണ്‍കുട്ടിയുടെ ഓര്‍മയില്‍ ഷോര്‍ട് ഫിലിം ഫെസ്റ്റ് നടത്തി വിദ്യാര്‍ത്ഥികള്‍. പറവണ്ണ സലഫി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് വിദ്യാലയത്തിലെ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഷോര്‍ട് ഫിലിമുകള്‍ നിര്‍മിച്ചത്.യുദ്ധംമാനവ രാശിക്ക് വരുത്തി വെച്ചിട്ടുള്ള ദുരന്തത്തെ ഓര്‍മപെടുത്തുകയായിരുന്നു ഇ ഷോര്‍ട് ഫിലിം ഫെസ്റ്റിലൂടെ വിദ്യാര്‍ത്ഥികള്‍ ലക്ഷ്യമിട്ടത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ലിറ്റില്‍ ബോയ് എന്ന് നാമകരണം ചെയ്ത ആറ്റോമിക്ക് ബോംബ് ഹിരോഷിമ പട്ടണത്തില്‍ പതിച്ചപ്പോള്‍ രണ്ടു വയസ്സ് മാത്രം പ്രായമുള്ള സഡാക്കോ അണുവിസ്ഫോട നത്തിന്റെ ഫലമായിയു ണ്ടായ കറുത്ത മഴയില്‍ പെടുകയായിരുന്നു. ആ സ്ഫോടനം അവള്‍ക്ക് നല്‍കിയത് രക്താര്‍ബുതം എന്ന മാരകരോഗവും . മികച്ച ഓട്ട ക്കാരി യായിരുന്ന സഡാക്കോ യുടെ ജീവിതാ ഭിലാഷം ഒരു കായിക അധ്യാപികയാവണം എന്നതായിരുന്നു. പക്ഷെ യുദ്ധം അവള്‍ ക്കുനല്‍കിയ രോഗത്തില്‍ നിന്നും മുക്തി നേടാന്‍ അച്ഛന്‍ പറഞ്ഞു കൊടുത്ത കഥ വിശ്വാസിച്ച് സഡാക്കോ ആശുപത്രികിടക്കയില്‍ കിടന്ന് ആയിരം വെള്ളരി പ്രാവുകളെ ഉണ്ടാക്കുവാനുള്ള ശ്രമം നടത്തി. പക്ഷെ പക്ഷികളുടെ എണ്ണം പകുതിയായ പ്പോഴേക്കും സഡാക്കോയെ മരണം തട്ടിയെ ടുക്കുകയായിരുന്നു. പിന്നീട് അവളുട സഹപാഠികള്‍ പ്രിയ
കൂട്ടുകാരിയുടെ ഓര്‍മയില്‍ വെള്ളരി പ്രാവുകളെ ആയിരമാക്കി സഡാക്കോ സസാക്കികൊപ്പം സമാധാനത്തിന്റെ പ്രാവുകളെയും മറവുചെയ്തു. പിന്നീട് അവിടം സ്ഥാപിച്ച സഡാക്കോ പ്രതിമയില്‍ കുട്ടികള്‍ എഴുതിയ വാചകം ലോക രാഷ്ട്രങ്ങളോട് യുവതല മുറക്ക് പറയാനുള്ള സന്ദേശമായി രുന്നു. ഞങ്ങള്‍ക്ക് വേണ്ടത് യുദ്ധമല്ല സമാധാനമാണ് എന്നതായിരുന്നു ആ സന്ദേശം. സഡാക്കോ യുടെ ജീവിതമാണ് പറവണ്ണ സലഫി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഷോര്‍ട് ഫിലിമാക്കി കൂട്ടുകാര്‍ക്കായി പ്രദര്‍ഷിപ്പിച്ചത്.അമാനാ മൊയ്ദീന്‍, ആയിഷ സഹ്റ, മുഹമ്മദ് മൊയ്ദീന്‍, മുഹമ്മദ് ഫെമിനാദ്, ഹിബ നുദര്‍ എന്നിവരുടെ ഷോര്‍ട് ഫിലിമുകള്‍ ക്ലാസ്സ് ഡിജിറ്റല്‍ ഗ്രൂപ്പില്‍ പ്രദര്‍ഷിപ്പിച്ചു. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഭാഗമായി ക്വിസ് മത്സരം, വിദ്യാലയത്തിലെ ഗൈഡ്, സ്‌കൗട്ട് അഗങ്ങളുടെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞ, സഡാക്കോ കൊക്ക് നിര്‍മാണം എന്നിവയും നടന്നു. അധ്യാപകരായ ടി മുനീര്‍, താഹിര്‍ അലി, ഹാരിഷ , ചിപ്പി, ഹുസ്ന തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *