ന്യൂഡല്‍ഹി: കര്‍ഷകബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രചരിപ്പിക്കുന്ന നുണകളില്‍ വീഴരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബില്‍ ചരിത്ര സംഭവമാണെന്നും ഇത് കര്‍ഷകര്‍ക്ക് ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷന്‍ പ്രസംഗത്തിലാണ് മോദി കര്‍ഷബില്ലിനെ കുറിച്ച് പ്രതികരിച്ചത്.
കര്‍ഷകബില്ലിലുള്ള കാര്യങ്ങള്‍ നടപ്പാക്കുമെന്ന് പ്രതിപക്ഷം തെരഞ്ഞെടുപ്പിന് മുമ്ബ് വാഗ്ദാനം നല്‍കിയിരുന്നു. ഇപ്പോള്‍ അവര്‍ അതിനെ എതിര്‍ക്കുകയാണ്. ഞങ്ങള്‍ ബില്‍ കൊണ്ടു വരുന്നതിനാലാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. എ.പി.എം.സി ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്ന് പ്രതിപക്ഷം വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അതിനുള്ള നടപടികളുമായി മുന്നോട്ട് പോകുേമ്ബാള് അവര്‍ എതിര്‍ക്കുകയാണ്. അവര്‍ക്ക് കര്‍ഷകരെ സംരക്ഷിക്കണമെന്നില്ല. മധ്യവര്‍ത്തികള്‍ക്ക് വേണ്ടിയാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍െറ ആവശ്യം. പക്ഷേ അവരുടെ ഭരണകാലത്ത് ഇത് യാഥാര്‍ഥ്യമാക്കിയില്ല. കര്‍ഷകരെ സഹായിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.
