ന്യൂഡെല്‍ഹി: ( 18.09.2020) കോവിഡില്‍ നിന്ന് സൗഖ്യം നേടിയ കര്ഷകന് ചികിത്സിച്ച ഡോക്ടര്‍ക്ക് നന്ദി സൂചകമായി നല്കിയ അമൂല്യ സമ്മാനം സോഷ്യല്‍മീഡിയയില്‍ വൈറല്‍. സ്വന്തം പാടത്ത് വിതച്ച് കൊയ്ത അരിയാണ് തന്നെ ചികിത്സിച്ച ഡോക്ടര്‍ക്ക് കര്ഷകന് സമ്മാനിച്ചത്. സമ്മാനമായി അരി ലഭിച്ച ഡോക്ടര്‍ തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഡോക്ടര്‍ ഉര്‍വി ശുക്ലയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 15 ദിവസം കോവിഡ് 19 ചികിത്സയില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന പൗരന് സുഖം പ്രാപിച്ചു. 12 ദിവസം അദ്ദേഹം വെന്റിലേറ്ററിലാണ് കഴിഞ്ഞിരുന്നത്. സ്വന്തം പാടത്ത് വിതച്ച് കൊയ്ത അരിയാണ് അദ്ദേഹം ഡോക്ടര്‍മാരുടെ സംഘത്തിന് സമ്മാനമായി നല്‍കിയത് എന്ന് ഡോക്ടര്‍ ഉര്‍വി ട്വീറ്റില്‍ കുറിച്ചു. ഡോക്ടറുടെ കുറിപ്പും അരിയുടെ ചിത്രവും ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്.
