ചലച്ചിത്രമേള: കൈരളി തിയ്യറ്ററില്‍ സംഘര്‍ഷം

തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ ക്യൂ നിന്ന് സിനിമ കാണാനെത്തിയവര്‍ക്ക് സീറ്റ് കിട്ടാതായതോടെ കൈരളി തിയ്യറ്ററില്‍ സംഘര്‍ഷം. ഡെലിഗേറ്റുകളുടെ ബഹളം മൂലം ഈജിപ്തില്‍ നിന്നുള്ള ചിത്രമായ മുഹമ്മദ് ഡിയാബിന്റെ ക്ലാഷിന്റെ പ്രദര്‍ശനം അര മണിക്കൂര്‍ വൈകി.

സാധാരണ നിലയില്‍ തിയ്യറ്ററിലെ നാല്‍പത് ശതമാനം സീറ്റുകളാണ് മുന്‍കൂട്ടി ബുക്ക് ചെയ്യാനാവുക. ബാക്കിയുള്ളവര്‍ തിയ്യറ്ററില്‍ ക്യൂ നിന്നു കാണണം. എന്നാല്‍, കാലത്ത് പതിനൊന്ന് മണിക്ക് ക്യൂ നിന്നവര്‍ തിയ്യറ്ററിലെത്തിയപ്പോള്‍ തൊണ്ണൂറ് ശതമാനം സീറ്റുകളും ചിലര്‍ കൈയടക്കിയതായാണ് കണ്ടതെന്ന് ഡെലിഗേറ്റുകള്‍ കുറ്റപ്പെടുത്തി. സംഘാടകര്‍ അനധികൃതമായി ചിലരെ തിയ്യറ്ററില്‍ കയറ്റിയതുകൊണ്ടാണെന്ന് ആരോപിച്ച് ഡെലിഗേറ്റുകള്‍ ബഹളം വച്ചു. തിയ്യറ്ററിനുള്ളില്‍ പ്രവേശിപ്പിച്ച അവര്‍ സ്‌ക്രീനിങ് തടസ്സപ്പെടുത്തുകയും സ്‌ക്രീനിന് മുന്നില്‍ നിന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം വീണ്ടും ഫിലിം പ്രദര്‍ശിപ്പിക്കാമെന്ന് സംഘാടകര്‍ അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ തിയ്യേറ്ററില്‍ നിന്ന് മാറാന്‍ തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *