വര്‍ധ ചുഴലിക്കാറ്റ്: ചെന്നൈ വിമാനത്താവളം അടച്ചു

ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ഇവിടെ നിന്നുള്ള എല്ലാ സര്‍വീസുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ചെന്നൈയിലേക്ക് എത്തേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വര്‍ധ ഭീഷണിയെ തുടര്‍ന്ന് തമിഴ്‌നാട്, ആന്ധ്രപ്രദേശ് തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. കുട്ടികളെയും കൂട്ടി പുറത്തിറങ്ങരുതെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജനങ്ങള്‍ തയാറായിരിക്കണമെന്നുമാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് അഞ്ചിനും ഇടയില്‍ വര്‍ധ തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പുലര്‍ച്ചെ മുതല്‍ ചെന്നൈയില്‍ കനത്ത മഴയും കാറ്റുമാണ്. നിരവധി വന്‍ മരങ്ങള്‍ റോഡിലേക്ക് മറിഞ്ഞതിനാല്‍ റോഡ് ഗതാഗതവും താറുമാറായി. പലയിടത്തും കനത്ത വെള്ളക്കെട്ടും അനുഭവപ്പെടുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനും വേണ്ട മുന്നൊരുക്കങ്ങള്‍ക്കുമായി അര്‍ധ സൈനിക വിഭാഗവും രംഗത്തുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിന് വിളിക്കാന്‍ ഹെല്‍പ് ലൈന്‍ നമ്പരുകളും അധികൃതര്‍ നല്‍കിയിട്ടുണ്ട്. നമ്പര്‍– 0442–5619206, 25619511, 25384965.

Leave a Reply

Your email address will not be published. Required fields are marked *