നാട്ടകം പോളിടെക്‌നിക് കോളെജില്‍ നിന്നൊരു റാംഗിംഗ് വാര്‍ത്ത സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വസ്ത്രം അഴിപ്പിച്ചശേഷം അന്‍പത് പുഷ്അപ്പും നൂറു സിറ്റ്അപ് എടുപ്പിച്ചു. കുഴഞ്ഞെന്ന് പറഞ്ഞപ്പോള്‍ നിര്‍ബന്ധിപ്പിച്ച് മദ്യം നല്കി. തലയിലൂടെ അരമണിക്കൂറിലേറെ തണുത്ത വെള്ളം ഒഴിച്ചു. റാഗിംഗിനിരയായ ഇരിങ്ങാലക്കുട സ്വദേശിയായ അവിനാഷാണിപ്പോള്‍ കുടുപ്പിച്ച മദ്യത്തിലെ വിഷാംശമൂലം വൃക്ക തകരാറിലായി
തൃശൂരെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത്.
ഒന്നാം വര്‍ഷ മെക്കാനിക്കല്‍ ഡിപ്ലോമാ കോഴ്‌സിനായി ഓഗസ്റ്റിലാണ് അവിനാഷ് ചേര്‍ന്നത്. കഴിഞ്ഞ രണ്ടിനാണ് അവിനാശടക്കമുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ റാംഗിനിരയായത്. അര്‍ധരാത്രിയോടെ ഹോസ്റ്റല്‍ മുറിയില്‍ എത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മറ്റൊരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി. ഈ മുറിയില്‍ ഒന്നിലധികം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ പൂര്‍ണ നഗ്‌നരാക്കി നിര്‍ത്തിയിരുന്നു. തങ്ങളെ ആറു മണിക്കൂര്‍ നിര്‍ബന്ധിച്ചു വ്യായാമം ചെയ്യുപ്പിക്കുകയായിരുന്നുവെന്ന് അവിനാശ് പറഞ്ഞു. തളര്‍ന്നു വീണാലും എഴുന്നേല്‍പ്പിച്ച് വ്യായാമം ചെയ്യിക്കും.വെള്ളം ആവശ്യപ്പെടുമ്പോള്‍ കുപ്പിയുടെ അടപ്പിനുള്ളില്‍ ഇത്തിരി വെള്ളം നല്കും. ഇതിനിയൊണ് മദ്യവും കുടിപ്പിച്ചത്.
വിദ്യാര്‍ത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് കേസ് ചിങ്ങവനം പൊലീസിനു കൈമാറി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഭിലാഷ്, മനു, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നിധിന്‍, പ്രവീണ്‍, ശരണ്‍, ജെറിന്‍, ജയപ്രകാശ് എന്നിവര്‍ക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരം ചിങ്ങവനം പൊലീസ് കേസെടുത്തു. ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി പോളിടെക്‌നിക് കോളജ് അധികൃതര്‍ അറിയിച്ചു.
