ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം സുഗമമായി നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ രാഷ്ടപതിയെ കണ്ട് പരാതി നല്കി. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ലോക്സഭ പ്രതിപക്ഷ നേതാവ് മല്ലിഖാര്‍ജുന ഖാര്‍ഗെ, തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുദീപ് ഗംഗോപാധ്യായ തുടങ്ങിയ പ്രമുഖര്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ കണ്ടത്.
നോട്ട് പിന്‍വലിക്കല്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചതുകൊണ്ടാണ് പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ അറിയിച്ചു.
