റാഞ്ചി: സ്ത്രീധനം വേണ്ടെന്ന തീരുമാനം മാത്രമല്ല, മുന്‍കാലങ്ങളില്‍ വാങ്ങിയ സ്ത്രീധനം തിരിച്ചു നല്‍കി കൂടിയാണ് ജാര്‍ഖണ്ഡില്‍ നിന്ന് സ്ത്രീധനത്തിനെതിരെ നിശബ്ദവിപ്ലവമുയരുന്നത്. ജാര്‍ഖണ്ഡിലെ പമലു ഗ്രാമത്തില്‍ തുടങ്ങി വച്ച വേറിട്ട ഈ വിപ്ലവം രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച് വരികയാണ്. ഗ്രാമത്തിലെ ഹാജി അലി എന്നയാള്‍ തുടങ്ങി വച്ച സ്ത്രീധനത്തിനെതിരായ വിപ്ലവം ഗ്രാമത്തിലെ മുസ്ലിം സമുദായക്കാര്‍ ഒന്നടങ്കം ഏറ്റുപിടിച്ചിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ദിവസം പമലുവില്‍ നടന്ന യോഗത്തില്‍ ഒട്ടേറെ രക്ഷിതാക്കള്‍ തങ്ങളുടെ ആണ്‍മക്കള്‍ക്ക് സ്തീധനമായി കിട്ടിയ പണം ഭാര്യവീട്ടുകാര്‍ക്ക് തിരിച്ചു നല്‍കി. ഗ്രാമത്തിലെ എണ്ണൂറോളം കുടുംബങ്ങള്‍ ഇതിനകം പണം തിരിച്ചുകൊടുത്തിട്ടുണ്ട്. ആറുകോടിയോളം രൂപ ഈ ഇനത്തില്‍ നല്‍കിയതായാണ് കണക്ക്. വിവാഹങ്ങളില്‍ പണമിടപാട് ഇല്ലാതാക്കാനുള്ള വ്യാപകമായി ബോധവല്‍ക്കരണ പരിപാടികളാണ് ഇവിടെ നടന്നു വരുന്നത്.
