ക്യാന്‍സര്‍ ബാധിതയായ അഞ്ചുവയസ്സുകാരിയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാന്‍ ആറു വയസുകാരന്‍ ചെയ്തത്

ലണ്ടന്‍: ആറു വയസുകാരന്‍ ഹാരിസണ്‍ ഗ്രിയര്‍ അഞ്ച് വയസുകാരിയായ ഐലി പാറ്റേസണിന്റെ കൈകളില്‍ വിവാഹമോതിരം അണിയിച്ചത് അവളുടെ അവസാന ആഗ്രഹം സാധിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു. ക്യാന്‍സര്‍ ബാധിതയായ ഐലിയുടെ അവസാന ആഗ്രഹമായിരുന്നു ആ വിവാഹം.

സ്‌കോട്ട്‌ലന്‍ഡിലെ മോറെ സ്വദേശിയായ ഐലിയെ ന്യൂറോബ്ലാസ്റ്റോമ എന്ന വിഭാഗം ക്യാന്‍സര്‍ രണ്ട് വര്‍ഷം മുന്‍പാണ് പിടികൂടിയത്. 82 ലക്ഷം രൂപയോളം മുടക്കി അവളെ അമേരിക്കയില്‍ കൊണ്ടുപോയി ചികിത്സിച്ചെങ്കിലും രോഗം ഭേദമായില്ല. തന്റെ മകളുടെ അവസാന നാളുകള്‍ സുന്ദരവും സന്തോഷപൂര്‍ണ്ണമാക്കാനുമായി അമ്മ ഗെയില്‍ തീരുമാനിച്ചു.

ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്തുക, വാട്ടര്‍ പാര്‍ക്ക് സന്ദര്‍ശനം തുടങ്ങിയ ആവശ്യങ്ങള്‍ ഗെയില്‍ അനായാസം സാധിച്ചു കൊടുത്തു. ഇതിനിടെ പരിചയപ്പെട്ട ഹാരിസണെ വിവാഹം കഴിക്കുക എന്നതായിരുന്നു അവളുടെ മറ്റൊരാഗ്രഹം.

മാലാഖയെപ്പോലെ അണിഞ്ഞൊരുങ്ങിയുള്ള കല്യാണമായിരുന്നു ഐലിയുടെ ഏറ്റവും വലിയ മോഹം. ഇതിന് ഹാരിസണിന്റെ അച്ഛന്‍ ബില്ലി അനുമതി നല്‍കിയതോടെ തടസങ്ങള്‍ നീങ്ങി. തിങ്കളാഴ്ചയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ ഐലിക്കു ഹരിസണ്‍ വിവാഹ മോതിരവും മാലയും കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *