പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പനി നിയന്ത്രണ വിധേയമാണെന്നും പേടിക്കേണ്ട അവസ്ഥയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ശുചീകരണത്തിന് നല്‍കുന്ന തുക ശരിയായ രീതിയില്‍ ഉപയോഗിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വാര്‍ഡുതല ശുചീകരണത്തിന് ദേശീയ ആരോഗ്യ മിഷന്‍ നല്‍കുന്ന തുക ചിലവഴിക്കാതിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ താത്കാലിക ജീവനക്കാരെ ഉടന്‍ നിയമിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 70 കിടക്കകളുള്ള പനിവാര്‍ഡ് ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *