വയനാട് : ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആദിവാസി ഗോത്ര മഹാസഭയും ജനാധിപത്യ രാഷ്ട്രീയ സഭയും സംയുക്തമായി കേരളത്തില്‍ വ്യാപകമായി ഭൂസമരം സംഘടിപ്പിക്കുമെന്ന് ജനാധിപത്യ രാഷ്ട്രീയസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. ജാനു.
സമരത്തിന്റെ മുന്നോടിയായി ആഗസ്റ്റ് 14ന് തിരുവനന്തപുരത്ത് ഭൂസമര കണ്‍വന്‍ഷനും നേതൃസംഗമവും സംഘടിപ്പിക്കും.
പട്ടികജാതി വിഭാഗങ്ങള്‍, ഭൂരഹിത തോട്ടം തൊഴിലാളികള്‍ മറ്റ് ഇതര ഭൂരഹിത ജനവിഭാഗങ്ങള്‍ എന്നിവരെയാണ് സമരത്തില്‍ ഭാഗമാക്കുന്നത്. എല്ലാവര്‍ക്കും ആവശ്യമായി കൊടുക്കാനുള്ള ഭൂമി കേരളത്തില്‍ ഉണ്ട്.
അതിന്റെ സര്‍വേ നമ്ബരും സംവിധാനവും സര്‍ക്കാരിന് കൊടുക്കാന്‍ തയ്യാറാണ്. നല്ല രീതിയില്‍ സര്‍ക്കാരിനോട് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .
എന്നാല്‍ സര്‍ക്കാര്‍ അത്തരത്തിലേക്കുള്ള പദ്ധതിയിലേക്ക് വരുന്നില്ല. ഭൂരഹിതര്‍ക്ക് ഭൂമി ഇല്ലെന്ന് പറയുകയും പിന്നീട് മള്‍ട്ടി നാഷണല്‍ കമ്ബനിക്ക് ആയിരകണക്കിന് ഹെക്ടര്‍ ഭൂമി തീറെഴുതി കൊടുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാക്കാന്‍ കേരളത്തില്‍ ഭൂസമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
