ഡോ.മുഹമ്മദ് ഫാസിലിനും ഡോ.സൗമ്യക്കും ആസ്പയര്‍ കോളേജിന്റെ ആദരം

ഡോക്ടറേറ്റ് നേടിയ അധ്യാപകര്‍ക്ക് തൃത്താല ആസ്പയര്‍ കോളേജ് മാനേജ്‌മെന്റിന്റെ ആദരം. ആസ്പയര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മുഹമ്മദ് ഫാസില്‍ കെ.പി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സൗമ്യ പി എന്നിവരെയാണ് കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്. ആസ്പയര്‍ മാനേജിംഗ് ഡയരക്ടര്‍ മൊയ്തീന്‍കുട്ടി പി.ടി ഇരുവര്‍ക്കും ഉപഹാരം നല്‍കി. കോമേഴ്‌സില്‍ പി.എച്ച്ഡി നേടിയ ഡോ. മുഹമ്മദ് ഫാസില്‍ ആസ്പയര്‍ Read More …

ഈസക്കയുടെ ഓര്‍മ്മകള്‍ക്ക് ആസ്പയര്‍ കോളേജില്‍ പുനര്‍ജനി

ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസി വ്യവസായിയുമായിരുന്ന മുഹമ്മദ് ഈസ സാഹിബിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് തൃത്താല ആസ്പയര്‍ കോളേജില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സാമ്പത്തികമായും മാനസികമായും പിന്തുണ ആവശ്യമുള്ളവരെ തിരിച്ചറിഞ്ഞ് സഹായിച്ച മഹാമനസ്‌കനായിരുന്നു മുഹമ്മദ് ഈസയെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യം, കല, കായികം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ ഒട്ടേറെ Read More …

ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും

പ്രമുഖ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ.സുബൈര്‍ മേടമ്മല്‍ രചിച്ച പുതിയ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് ഷാര്‍ജ ഭരണാധികാരി ഷെയ്ക്ക് സുല്‍ത്താന്‍ ഖാസിം നിര്‍വ്വഹിക്കും. യുനസ്‌കോയും ഷാര്‍ജ സര്‍ക്കാരും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ‘എത്‌നോമെഡിസിനല്‍ പ്ലാന്റസ് ഓഫ് ഇന്ത്യ’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. ഇന്ന് വൈകീട്ട് ഷാര്‍ജ ബെയ്ത് അല്‍ നബൂദയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് Read More …

തലസ്ഥാനത്ത് നിന്നും പറശ്ശിനിക്കടവിലേക്ക് എസി ഗരുഡ; പുതിയ ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

തലസ്ഥാനത്ത് നിന്നും കണ്ണൂരിലെ പറശിനികടവിലേക്ക് എസി ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി. നെടുമങ്ങാട് നിന്നും ആരംഭിച്ച് തിരുവനന്തപുരം സെൻട്രലിൽ എത്തി പറശ്ശിനിക്കടവിലേക്ക് പുറപ്പെടുന്ന എസി സീറ്റർ ഗരുഡ ബസ് ഇന്നലെ മുതൽ സർവീസ് ആരംഭിച്ചു. വൈകിട്ട് 6.45ന് നെടുമങ്ങാട് നിന്നും പുറപ്പെടുന്ന 42 സീറ്റുകളുള്ള ബസ് രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തെത്തും. പിന്നീട് കോട്ടയം, തൃശൂർ, കോട്ടയ്ക്കൽ, Read More …

എസ്ഐആർ ഹിയറിംഗ്, കേരളത്തിലെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായത് 21,130 പേർ

വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ഹിയറിംഗിലൂടെ 21130 പേർ ഇന്നുവരെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായി. ഇതിൽ 2804 പേർ എന്യൂമറേഷൻ കാലഘട്ടത്തിൽ മരണപ്പെട്ടവരും, 1039 പേർ വിദേശ പൗരത്വം സ്വീകരിച്ചവരും, 17287 പേർ താമസം മാറിയവരുമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു കേൽക്കർ വിശദമാക്കി. മതിയായ കാരണങ്ങളാൽ കൃത്യമായ പരിശോധനയിലൂടെ പട്ടികയിൽ നിന്ന് Read More …

കേരളത്തിലെ മുസ്‌ലിംകൾ സർക്കാരിൽ നിന്ന് അനർഹമായി ഒന്നും നേടിയിട്ടില്ല: കാന്തപുരം

സ്വസ്ഥമായ സാമൂഹികാന്തരീക്ഷമാണ് ഏത് സമൂഹത്തിന്റെയും വികസനത്തെ ശക്തിപ്പെടുത്തുന്നതെന്നും വിഭാഗീയതയുണ്ടാക്കുന്ന പ്രചാരണങ്ങൾ ജനാധിപത്യ മതനിരപേക്ഷ സമൂഹം തള്ളിക്കളയണമെന്നും മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. മർകസ് 48-ാം വാർഷിക, സനദ് ദാന പൊതുസമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളപ്പിറവി മുതൽ നാളിതുവരെ സംസ്ഥാന ചരിത്രത്തിൽ മുസ്‌ലിം സമൂഹം സർക്കാരിൽ നിന്ന് അനർഹമായി ഒന്നും നേടിയിട്ടില്ലെന്ന് കാന്തപുരം Read More …

പുതിയ ആണവ ഉടമ്പടിക്ക് ആഹ്വാനം ചെയ്ത് ട്രംപ്; ചൈനയേയും ഭാഗമാക്കാൻ നീക്കം

പുതിയ ആണവ ഉടമ്പടിക്ക് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയുമായുണ്ടായിരുന്ന ‘ന്യൂ സ്റ്റാർട്ട്’ ഉടമ്പടിയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. ആധുനിക വൽക്കരിച്ചതും മെച്ചപ്പെട്ടതുമായ ഒരു പുതിയ ആണവ ഉടമ്പടി നമുക്ക് വേണം. നമ്മുടെ ആണവ വിദഗ്ധർ അതിൽ പ്രവർത്തിക്കണം എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. 2010ലെ ന്യൂ സ്റ്റാർട്ട് Read More …

സ്വർണ്ണവിലയിൽ പവന് 1520 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവില താഴേക്ക് വീഴുകയാണ്. ജനുവരി 29-ആം തീയ്യതി രേഖപ്പെടുത്തിയ 1,31,160 രൂപ രൂപയിൽ നിന്നും ഏകദേശം 20,000 രൂപ വരെ ഇതുവരെ കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും വില താഴേക്ക് പോയാൽ അത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് വലിയ ആശ്വാസം നൽകും. പവന് 1,13,240 രൂപ എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. Read More …