ശിഹാബ് ബാവ
രോഹിത് വെമൂലയുടെ ആത്മഹത്യ കേവലം ഒരു ഗവേഷണ വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ നിന്നുളള സ്വയം പിന്‍വാങ്ങല്‍ മാത്രമായി കാണാനാവില്ല. ആഗ്രഹസാക്ഷാല്‍ക്കാരത്തിന്റെ തിരിച്ചടിയായും കാണാനൊക്കില്ല. അടിച്ചമര്‍ത്തപെട്ടവരുടെ തലച്ചോറിന് റെയഞ്ച് കിട്ടുന്നത് സഹിക്കാനാവാത്ത മേലാളരുടെ മാനസിക പീഡനത്തിന്റെ ഇരയാണവന്‍. ഈ പശ്ചാതലത്തില്‍ അവര്‍ണ്ണ വിമോചനപ്രസ്ഥാനമായി രൂപപെട്ട പി.ഡി.പി എന്ന രാഷ്ടീയ പ്രസ്ഥാനത്തിന്റെ അധപതനത്തിലേക്കു നയിച്ച പ്രേരകങ്ങളെ അന്വേഷിക്കുകയാണിവിടെ.
ഭൂരിപക്ഷം വരുന്ന ദലിതര്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്വതന്ത്രമായി ജീവിക്കാനുളള
അവകാശത്തിനുവേണ്ടിയുളള പോരാട്ടം പല രീതിയില്‍ പലഭാഗങ്ങളിലായി നമ്മുടെ രാജ്യത്ത്് രൂപപെട്ടിട്ടുണ്ടായിരുന്നു. തന്തെപെരിയാറിന്റെ ജസറ്റിസ് പാര്‍ടി 1920 കളില്‍ രൂപം കൊണ്ട് അത്തരത്തിലുളള
പാര്‍ടിയായിരുന്നു. ഏകദേശം അതെ കാലയളവില്‍ തന്നെ ശ്രീനാരായണ ഗുരു കേരളത്തിലും സമാനമായ ആദര്‍ശമുളള ധര്‍മ്മ സംഘത്തിന് രൂപം നല്‍കി. ഉത്തരപ്രദേശിലും ബീഹാറിലും മഹാരഷ്ടയിലും വ്യത്യസ്ത കൊടികീഴില്‍ ദലിത് രാഷ്ടീയ ചിന്തകളും പ്രസ്താനങ്ങളും ഉജ്ജ്വലമായി വളരുന്നുണ്ടായിരുന്നു ആകാലഘട്ടത്തില്‍.
അവര്‍ണ്ണന്റെ രാഷ്ടീയ ശാക്തീകരണത്തിനായി ഡോ : അംമ്പേദക്കര്‍ ആരംഭിച്ച പോരാട്ട വീര്യത്തില്‍ രാജ്യത്തെ നാനാഭാഗങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടായി. അയ്യങ്കാളിയും പല്‍പ്പുവുമെല്ലാം അതിനു ഊര്‍ജ്ജം പകര്‍ന്നുവെങ്കിലും സ്വാതന്ത്ര ലബ്ദിക്കുശേഷം ആ പ്രസ്താനങ്ങളെല്ലാം സ്വയം വിഭജിക്കുകയോ തകര്‍ന്നടിയുകയോ ചെയ്തു. മിക്കപ്രസ്ഥാനങ്ങളും എന്തിനായിരുന്നുവോ രൂപപെട്ടത് അതിന്റെ നേര്‍വിപരീത പാളയത്തിലെക്ക് നയിക്കപെട്ടു. പെരിയാറിന്റെ ജസറ്റിസ് പാര്‍ട്ടി അദ്ധേഹംജീവിച്ചിരുന്നപ്പോള്‍ തന്നെ ദ്രാവിഡ കഴകമായി. പിന്നീട് ദ്രാവിഡ മുന്നേറ്റ കഴവും അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകമായും വിഭജിക്കപെട്ടു. ദ്രാവിഡപാര്‍ടിയുടെ ഏറ്റവു ശാക്തീകരിക്കപെട്ട എ.ഡി.എം.കെ. ഇന്ന്്‌കേന്ദ്രത്തിലും സംസ്ഥാനത്തും ശക്തിയുളള പാര്‍ടിയാണ്. പക്ഷെ ദ്രാവിഡ രാഷ്ടീയത്തിന്റെ മുഖ്യശത്രു ആരാണോ അവര്‍ തന്നെയാണ് ആ പാര്‍ട്ടി നയിക്കുന്നത്. വിരോധഭാസം.
ശ്രീനാരായണ ഗുരുവിന്റെ ധര്‍മ്മപരിപാലനസംഘം കേരളീയ നവോത്ഥാനത്തിന്റെ ചക്രവാളം വികസിപ്പിച്ച വലിയ ആദര്‍ശ പ്രസ്ഥാനമായിരുന്നു എന്നാല്‍ കാലന്തരത്തില്‍ അത് വെളളാപളളി നടേശന്‍ മുതലാളിയുടെ കുടംമ്പ സ്വത്താവുകയും പിന്നിട് ബി.ജെ.പിയുടെ പാളയത്തിലേക്ക് നീങ്ങുകയും ചെയ്തു. ചരിത്രത്തിന്റെ
ഇന്ദ്രജാലമെന്ന് വിശേഷിപ്പിക്കുവുന്ന ഈ മാറ്റങ്ങളുടെ ലക്ഷണം രൂക്ഷമായപ്പോഴായിരുന്നു അബ്ദുനാസര്‍ മഅദനി അവര്‍ണ്ണര്‍ക്കധികാരമെന്ന മുദ്രവാക്യവുമായി പി.ഡി.പി രൂപീകരിച്ചത്. വിപ്ലവത്തിന്റെ തീക്കനലായിരുന്നു അദ്ധേഹത്തിന്റെ പ്രസംഗങ്ങള്‍. അത് അവര്‍ണ്ണരായ ഹിന്ദുവിനേയും മുസല്‍മാനേയും ആകര്‍ഷിച്ചു. അതെ സമയം സവര്‍ണ്ണ കേന്ദ്രങ്ങളെ പ്രകോപിച്ചു.
അതുകൊണ്ടു തന്നെ അധികനാളുകള്‍ നീണ്ടു നില്‍ക്കാന്‍ അതിനായില്ല. ഒരു വശത്ത് മുസ്ലീങ്ങളിലെ തന്നെ ചില സംഘനടകള്‍ പി.ഡി.പിയില്‍ വിളളലുണ്ടാക്കാന്‍ ശ്രമിച്ചു. മഅദനി കോയമ്പത്തുര്‍ ജയിലില്‍
കഴിഞ്ഞപ്പോള്‍ അണികളില്‍ മഹാഭൂരിപക്ഷം വരുന്നവരേയും അന്നത്തെ എന്‍.ഡി.എഫ്. എസ്.ഡി.പി.ഐ എന്ന രാഷ്ടീയപാര്‍ട്ടിയുണ്ടാക്കി അതിലേക്ക് ലയിപ്പിച്ചു. അതിനിടയില്‍ തീവ്ര ഇസ്ലാമിസം തലയില്‍ കയറിയ ചില അണികള്‍ അമിതാവേശത്തില്‍ ് അവിവേകം കാണിച്ചു. മറ്റുചില നേതാക്കള്‍ സ്വന്തമായി
നാലുകാശ് സമ്പാദിക്കാനുളള മാര്‍ഗ്ഗമായി പാര്‍ടിയെ കണ്ടു.ഇതിലൊക്ക ഉപരിയായി പിഡിപിയുടെ വളര്‍ച്ചയും മഅദനിയോടുളള സഹതാപം തങ്ങള്‍ക്കു നഷ്ടമുണ്ടാക്കുമോയെന്ന ആശങ്കയില്‍ മുസ്ലി ലീഗ് നേതാക്കള്‍ പിഡിപിയെ ഒറ്റി. സവര്‍ണ്ണരുടെ പിന്ബലത്തോടയായിരുന്നു ആ ഒറ്റല്‍. അതോടെ ഇടയന്‍ നഷ്ടപെട്ട ആട്ടിന്‍പറ്റത്തെപോലെ അണികള്‍ ചിതറി. അതോടെ അവര്‍ണ്ണന് അധികാരമെന്ന കാലഘട്ടത്തിന്റെ ഉചിതമായ മുദ്രവാക്യം തകര്‍ന്നടിഞ്ഞു.
അവര്‍ണ്ണ രാഷ്ടീയത്തിന്റെ വളര്‍ച്ച ഇത്തരത്തിലുളള വെല്ലുവിളികള്‍ പതനത്തിലേക്ക് കൂപ്പുകുത്തുമ്പഴാണ് ബി.ജ.പി പുതിയ ലക്ഷ്യവുമായി അവര്‍ണ്ണരെ സമീപിക്കുന്നത്. യു.പിയില്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ അതിനു വിജയം കാണാനായി. അതെസമയം ബീഹാരില്‍ തിരിച്ചടിയുണ്ടായി. ഇനി കേരളത്തിലാണ് പരീക്ഷണം. പിന്നോക്ക വിഭാഗങ്ങളിലെ വോട്ടുകള്‍ കൈക്കലാക്കുകയെന്ന ലക്ഷ്യമാണ് അവര്‍ക്കുളളത്. ദിശതെറ്റിയ അവര്‍ണ്ണര്‍ സംഘപരിവാരത്തിന്റെ പാളയത്തിലേക്ക് നീങ്ങുമ്പോള്‍ കേരളീയ നവോത്ഥാന ശില്‍പികള്‍ നോക്കുകുത്തികളാവുന്നു.
സ്വാതന്ത്ര്യത്തിന്റെ ശേഷം ഉജ്ജ്വലമായി അവര്‍ണ്ണരാഷ്ടീയത്തിന് ദിശനല്‍കിയ മഅദനിയും ഈ കാലഘട്ടത്തില്‍ പ്രസക്തമാവുകയാണ്. കരാഗ്രഹത്തില്‍ നിന്നും കരാഗ്രഹത്തിലേക്ക് മോചനം ലഭിക്കുന്ന അദ്ധേഹത്തിന്റെ പാര്‍ടി അതിജീവിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ തകര്‍ത്തിരിക്കുന്നു. രോഹിത്വെമൂലുയുടെ ആത്മഹത്യക്കു കാരണം കടുത്ത മാനസിക പീഡനമായിരുന്നുവെന്നു പറയാന്‍ കാരണമതാണ്. ദലിത്‌രാഷ്ടീയം ചിന്തകള്‍ സ്വയം പിന്‍വാങ്ങുന്നത് കടുത്ത മനോസംഘര്‍ഷത്തിനിടയിലാണ്.അവര്‍ണ്ണരാഷ്ടീയത്തിന്റെകൂടി ആത്മഹത്യായാണിതെന്ന് തിരിച്ചറിയേണ്ടതുണ്ട്.

