ബെയിജിംങ്: ചൈനയുടെ നാഷണല്‍ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ചീഫ് വാങ് ബൊനാണ് ഗുരുതരാമയാ അച്ചടക്ക ലംഗനത്തിന്റെ പേരില് നിരിക്ഷണത്തിന് വിധേയനായത്.
വാങ് ബൊന്‍ തെറ്റായ സാമ്പത്തിക വിവരങ്ങള്‍ നല്‍കി അഴിമതി നടത്തിയതായാണ് അരോപണം. സാമ്പത്തിക വിശകലനം നടത്തുന്നവരും ഓഹരിവിപണിയിലെ നിക്ഷേപകരും ഏറെ സംശയാസ്പദമായി കാണുന്ന വിവരങ്ങളാണ് വാങ് തെറ്റായി നല്‍കിയത്. രാജ്യത്തെ വളര്‍ച്ചാനിരക്കാണ് മാറ്റി പ്രസിദ്ധപെടുത്തിയത്.
രാജ്യത്തെ ശരിയായ നാണയപെരുപ്പ് നിരക്ക് നിക്ഷേപകരെ കാണിക്കാതിരിക്കാനുളള തന്ത്രമായാണ് സ്റ്റാറ്റിസ്റ്റിക്‌സ് ബ്യുറോ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കൂടതല്‍ പെരുപ്പിച്ച് വളര്‍ച്ചാനിരക്ക് പ്രഖ്യാപിക്കുന്ന സംമ്പദ്രായത്തെ മാറ്റുന്നതിനാണ് സ്റ്റാറ്റിസ്റ്റിക്‌സ് ബ്യുറോ മേധാവിയെ നിരീക്ഷിച്ചുവരുന്നതെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
അതെസമയം വാങിനെ നിരീക്ഷിക്കാനുളള നടപടി രാഷ്ടീയ പ്രേരിതമാണെന്നും ശ്രുതിയുണ്ട്. 2015 ഏപ്രിലാണ് വോങ് വകുപ്പ് മേധാവിയായി ചുമതലയേറ്റത്. 17 വര്‍ഷത്തോളും ധനകാര്യവകുപ്പില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
