കേരളത്തിലെ ഇടതു ഭരണത്തെ അട്ടിമറിക്കാന്‍ തീവ്രവാദ ശക്തികളെ യുഡിഎഫ് പ്രോത്സാഹിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം . ഇത്തരത്തില്‍ എല്ലാ ശക്തികളെയും ഏകോപിപ്പിക്കാന്‍ കേരളത്തില്‍ വലതുപക്ഷം ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
ഇടതു സര്‍ക്കാരിന്റെ ഭരണത്തെ അട്ടിമറിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുള്ളത് സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യമാണ്. മാവോവാദികള്‍ക്ക് ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധമുണ്ട്. ബംഗാളിലെ ബുദ്ധദേവ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ മാവോവാദികള്‍ക്ക് പ്രധാന പങ്കുണ്ടായിരുന്നെന്നും കോടിയേരി പറഞ്ഞു. എം വി ഗോവിന്ദന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു കോടിയേരി.
