തിരുവനന്തപുരം: ലൈഫ് മിഷനിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെ വിവാദം വന്ന സമയത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് എമിറേറ്റ്സ് റെഡ് ക്രസന്റുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറിന്റെ കോപ്പി തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഒന്നരമാസമായി മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്നരമാസത്തോളമായി കാത്തിരിക്കുകയാണ്. ഇനിയും കാത്തിരിക്കുന്നത് കൊണ്ട് അര്‍ത്ഥമില്ല.
അതുകൊണ്ട് സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും ഈ തെറ്റായ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് ഞാന്‍ ലൈഫ് മിഷനിലെ ടാസ്‌ക് ഫോഴ്സ് പ്രത്യേകക്ഷണിതാവ് എന്ന സ്ഥാനം രാജിവെക്കുകയാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ലൈഫ് മിഷന്‍ കമ്മീഷന്‍ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായി ഒന്നര മാസത്തിന് ശേഷമാണ് കമ്മിഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
