കോവിഡ് സാമൂഹിക വ്യാപനഭീതി വര്‍ധിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് സാമൂഹിക വ്യാപന ഭീതി അതിവേഗം വര്‍ധിക്കുന്നു. ദിനം പ്രതി കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കുകയും ഉറവിടമറിയാത്ത രോഗികള്‍ പെരുകുകയും ചെയ്യുന്നത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുകയാണ്. നിലയിലുള്ള കണ്ടെയ്്‌മെന്റ് തന്ത്രങ്ങള്‍ക്കൊന്നും രോഗവ്യാപനം തടയാനാകുന്നില്ലെന്നാണ് തെളിയുന്നത്.
കേരളത്തിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം ഇതുവരെ കേസുകളുടെ എണ്ണത്തിലുണ്ടായ വലിയ വര്‍ധനയാണ് ഇതിന് കാരണമായത്. കഴിഞ്ഞ മാസം ഉറവിടമറിയാത്ത മൊത്തം കേസുകളുടെ എണ്ണത്തില്‍ 1983 പേരുടെ വര്‍ധനവാണ് ഉണ്ടായതെങ്കില്‍ ഈ മാസം 22 ദിവസം കൊണ്ട് 4162 രോഗികളാണ് വര്‍ധിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 2893 ഉറവിടമറിയാത്ത രോഗികളുടെ എണ്ണമാണ് വര്‍ധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *