ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും

പ്രമുഖ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ.സുബൈര്‍ മേടമ്മല്‍ രചിച്ച പുതിയ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് ഷാര്‍ജ ഭരണാധികാരി ഷെയ്ക്ക് സുല്‍ത്താന്‍ ഖാസിം നിര്‍വ്വഹിക്കും. യുനസ്‌കോയും ഷാര്‍ജ സര്‍ക്കാരും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ‘എത്‌നോമെഡിസിനല്‍ പ്ലാന്റസ് ഓഫ് ഇന്ത്യ’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. ഇന്ന് വൈകീട്ട് ഷാര്‍ജ ബെയ്ത് അല്‍ നബൂദയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് Read More …

‘മലപ്പുറത്ത് ഹോര്‍ട്ടി മഹോത്സവ് 2026’ ന് തുടക്കമായി

മലപ്പുറത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് പുതുജീവന്‍ പകര്‍ന്ന് കേരള കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ – മിഷന്‍ ഓണ്‍ ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതി 2025-26 പ്രകാരം സംഘടിപ്പിക്കുന്ന ജില്ലാതല കാര്‍ഷിക പ്രദര്‍ശന വിപണന മേള ‘ഹോര്‍ട്ടി മഹോത്സവ് 2026’ ന് തുടക്കമായി. ജില്ലാ സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More …

വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.

ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങൾക്ക് പൊള്ളലേറ്റു. കർണാടകയിലെ കുട്ടത്ത് വ്യാപാരം ചെയ്യുന്ന കണ്ണൂർ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീറാണ്(42)മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ഭാര്യ നജ്‌മുന്നിസ (37), മകൾ ആയിഷ (രണ്ട്) എന്നിവർക്കു പൊള്ളലേറ്റു. മക്കളായ നിബ്രാൻ (14), നിസാൻ (ഒമ്പത്) എന്നിവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. നജ്‌മുന്നിസയും ആയിഷയും മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നജ്‌മുന്നിസയ്ക്ക് 50 Read More …

ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.

ഗുണ്ടാ പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്കാരം ചെയ്തു. ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം. സംഭവത്തില്‍ കാപ്പാ കേസ് പ്രതി സുബിന്‍ അലക്‌സാണ്ടര്‍ അടക്കം മൂന്നു പേര്‍ പിടിയിലായി. മൂന്ന് പ്രതികള്‍ ഒളിവിലാണ്. കഴിഞ്ഞ കുറച്ച് നാളുകളായി തിരുവല്ലയിലെ സ്പായില്‍ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് Read More …

മണിയൻപിള്ള രാജുവിൻ്റെ കാറും രണ്ട് യുവാക്കൾ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത്

മണിയൻപിള്ള രാജുവിൻ്റെ കാറും രണ്ട് യുവാക്കൾ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് നടന്റെ വാഹനം വേഗത കുറച്ച് റോഡിലേക്ക് ഇൻഡിക്കേറ്ററിട്ട് തിരിയുന്നതായും അതിവേഗതയിൽ വരുന്ന ബൈക്ക് കാറിൽ ഇടിച്ച് തെറിച്ചുവീഴുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. ട്രിവാൻഡ്രം ക്ലബിൽനിന്നു പുറത്തേക്കു വരാൻ ഇൻഡിക്കേറ്റർ ഇട്ട് രാജു കാർ നിർത്തിയിരിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. ഒരു Read More …

റമദാൻ തുടങ്ങാനിരിക്കെ ഉത്തരേന്ത്യ യിൽ നിന്നും ഉൾപ്പെടെ കേരളത്തിലേക്ക് വന്നത് ഒരു ലക്ഷത്തോളം വ്യാജ യാചകവൃത്തിക്കാര്‍ : ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലിസ്

ഈ റമദാൻ മാസത്തില്‍ നിരവധി യാചകർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ടെന്ന് കേരളാ പൊലിസ് മുന്നറിയിപ്പ് നല്‍കി. ഇവരില്‍ പലരുംകൊടും ക്രിമിനലുകളാണ്. ഒരു നയാ പൈസയും ഇവർക്ക് കൊടുക്കരുത്. സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ ഇവർ വന്നാല്‍ വാതില്‍ തുറക്കാതെ അവരെ പറഞ്ഞു വിടണമെന്നും പൊലിസ് അറിയിച്ചു. ഒരാഴ്ച്ചക്കിടയില്‍ കോഴിക്കോട്, കണ്ണൂർ, എറണാകുളം, കൊല്ലം, Read More …

വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പര്‍ 5340 വരെയുള്ളവര്‍ക്കുകൂടി ഹജ്ജിന് അവസരം.

2026 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ നിസവിൽ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 5307 മുതൽ 5340 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ എത്രയും വേഗം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ Read More …

പാലക്കാട് ചേട്ടൻ അനിയനെ തല്ലിക്കൊന്നു

കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. സഹോദരൻ ആർ സതീഷിനെ വാളയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെയാണ് ബാബുവിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ബാബുവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ വാളയാർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ സതീഷിനെ പിടികൂടിയത്. Read More …