സെല്‍ഫ് ഫിനാന്‍സ് കോളേജുകള്‍ക്ക് പുതിയ കൂട്ടായ്മ നിലവില്‍ വന്നു

മലപ്പുറം: പാലക്കാട്, മലപ്പുറം ജില്ലകളിലെ സെല്‍ഫ് ഫിനാന്‍സ് കോളേജുകളുടെ പുതിയ കൂട്ടായ്മയായ കണ്‍സോര്‍ഷൃം ഫോര്‍ സെല്‍ഫ് ഫിനാന്‍സ് കോളേജസ് നിലവില്‍ വന്നു. വളയംകുളം അസ്ബാഹ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, തൃത്താല ആസ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ദാറുല്‍ ഹിദായ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഫോര്‍ വിമന്‍, തൃത്താല റോയല്‍ കോളേജ് ഓഫ് Read More …

മിനിസ്‌റ്റേഡിയങ്ങളോ ഓഡിറ്റോറിയങ്ങളോ ഇല്ലാതെ ആനക്കയം പഞ്ചായത്ത് ഗോദയിലേക്ക്!

പഞ്ചായത്ത് രാജ്: ആനക്കയം മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ ഏറനാട് താലൂക്കിലാണ് ആനക്കയം ഗ്രാമപഞ്ചായത്ത്. മലപ്പുറം, മഞ്ചേരി നഗരസഭകളും പാണ്ടിക്കാട്, കീഴാറ്റൂര്‍, കൂട്ടിലങ്ങാടി, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളുമായി അതിര്‍ത്തി പങ്കിടുന്ന ഈ ഗ്രാമപഞ്ചായത്ത് 45.23 ച.കി മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ആനക്കയത്താണ് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് നിര്‍മ്മിച്ച റോഡുകളും, പാടെ നശിച്ചുപോയ പാലങ്ങളുടെ അവശിഷ്ടങ്ങളും ഇപ്പോഴുമിവിടെ Read More …

എപ്‌സ്‌റ്റൈന്‍ കേസില്‍ പുതിയ ഇമെയിലുകള്‍ പുറത്ത്; ”പെണ്‍കുട്ടികള്‍” ഉള്‍പ്പെട്ട യാത്രാ ചര്‍ച്ചകള്‍ വിവാദമാകുന്നു – ട്രംപിന്റെ പങ്ക് തെളിവില്ല

വാഷിംഗ്ടണ്‍: ലൈംഗിക പീഡനക്കേസിലെ പ്രതിയും ധനകാര്യ പ്രമുഖനുമായ ജെഫ്രി എപ്‌സ്‌റ്റൈന്റെ പഴയ ഇമെയിലുകള്‍ വീണ്ടും വിവാദമാവുന്നു. അമേരിക്കന്‍ ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയുടെ അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവിട്ട ഇമെയിലുകളില്‍, 2010-ല്‍ എപ്‌സ്‌റ്റൈന്‍ ഒരു സഹപ്രവര്‍ത്തകനുമായി ‘girls’ സംബന്ധിച്ചും യാത്രാസംബന്ധമായ ക്രമീകരണങ്ങള്‍ സംബന്ധിച്ചും സംസാരിക്കുന്നതായി കാണുന്നു. 2010 ജൂലൈ 23-ന് എപ്‌സ്‌റ്റൈന്‍ അയച്ച ”നിന്റെ ഷെഡ്യൂള്‍ എന്താണ്?” എന്ന Read More …

ചെങ്കോട്ടയ്ക്ക് സമീപം കാറ് സ്‌ഫോടനം, സര്‍ക്കാര്‍ ഭീകരാക്രമണമായി വിശേഷിപ്പിച്ചു

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച നടന്ന കാര്‍ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ പുതിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പഴയ ഡല്‍ഹിയുടെ തിരക്കേറിയ വഴികളില്‍ നടുക്കം സൃഷ്ടിച്ച ഈ ദൃശ്യങ്ങളില്‍, ഹൈുണ്ടായി i20 കാര്‍ പെട്ടെന്ന് തീപ്പൊരിയായി പൊട്ടിത്തെറിക്കുന്നതും, കുറച്ച് നിമിഷങ്ങള്‍ക്കകം പൂര്‍ണ്ണമായും ചിതറിപ്പോകുന്നതും കാണാം. സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും തീപിടിച്ച് വന്‍നാശനഷ്ടമുണ്ടായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ Read More …

സൈ-ഹണ്ട് 2025സൈബര്‍ തട്ടിപ്പുകള്‍ക്കെതിരായ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ജില്ലയില്‍ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

മലപ്പുറം: സൈബര്‍ തട്ടിപ്പുകള്‍ക്ക് സഹായകമാകുന്ന മ്യൂള്‍ ബാങ്ക് അക്കൗണ്ടുകളെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി കേരളാ പോലീസ് നടത്തിയ ഓപ്പറേഷന്‍ സൈ-ഹണ്ടിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എ.ഡി.ജി.പി (സൈബര്‍ ഓപ്പറേഷന്‍സ്) വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍, അതാത് ജില്ലാ പൊലീസ് മേധാവിമാരാണ് ജില്ലയില്‍ സൈ-ഹണ്ടിന് നേതൃത്വം നല്‍കിയത്.രാജ്യത്തിന്റെ വിവിധ Read More …

ഏഴു വയസുകാരി അതിഥി എസ് നമ്പൂതിരിയുടെ കൊലപാതകത്തിൽ പ്രതികൾക്ക് ജീവപര്യന്തം

ഇന്നലെ ഹൈക്കോടതി പ്രതികളായ സുബ്രഹ്മണ്യൻ നമ്പൂതിരി, ദേവിക അന്തർജനം എന്നിവർക്ക് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടക്കാവ് പൊലീസാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. രാമനാട്ടുകര വെച്ച് കെഎസ്ആർടിസി ബസിൽ കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന സമയത്തായിരുന്നു അറസ്റ്റ്. 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം. വിചാരണ കോടതി നേരത്തെ പ്രതികളെ കൊലപാതക കുറ്റത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. Read More …

മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം കല്ലിയൂരിലാണ് സംഭവം.74 കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മുന്‍ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥനായ മകന്‍ അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിജയകുമാരി. ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം. ഭാര്യയുമായി അകന്നതിന് ശേഷം അമ്മയോടൊപ്പമാണ് അജയകുമാര്‍ താമസിച്ചിരുന്നത്. രാത്രി വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി. ഇതോടെ വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിജയകുമാരി ചോദ്യം Read More …

മാനന്തവാടി പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു

തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54) ആണ് മരിച്ചത്. സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ കയറ്റി കാസർകോട്ടേയ്ക്ക് പോകുന്നതിനിടെ രാത്രി 11.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്‌ചയിലേക്ക് പതിച്ചു. ലോറിയിലുണ്ടായിരുന്ന സഹായി സെന്തിൽ ചാടി രക്ഷപ്പെടുകയായിരുന്നു.