ഫെബ്രുവരി 21ന് നഴ്സുമാർ പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ.സംസ്ഥാനത്ത് 476 സ്വകാര്യ ആശുപത്രികളിലാണ് നഴ്സുമാർ പണിമുടക്കുന്നത്.

അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നഴ്സുമാർ സമരത്തിലേക്ക് കടക്കുന്നത്. ഏഴു വർഷമായി ശമ്പളത്തിൽ വർധനവുണ്ടായിട്ടെന്നും എൽഡിഎഫ് സർക്കാർ ശമ്പളം കൂട്ടാൻ ഉത്തരവിറക്കുന്നില്ലെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. യുഎൻഎ ഭാരവാഹികളെ എൽഡിഎഫ് സർക്കാർ കള്ളക്കേസിൽ കുടുക്കുകയാണെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി, കേസെടുത്ത് എക്സൈസ്

പെരുമ്പാവൂർ വാഴക്കുളം കീൻപുരത്ത് അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്ന് അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി ഫർമാൻ ജിയ എന്നയാൾക്കെതിരെ കുന്നത്തുനാട് എക്സൈസ് കേസെടുത്തു. എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. വാഴക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ ഈ പ്രദേശത്തെ മലിനീകരണ വിഷയം പരിശോധിക്കുവാൻ എത്തിയപ്പോഴാണ് Read More …

പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് തറ വൃത്തിയാക്കുന്നതിനിടെ അപകടം, പ്ലസ് ടു വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് കാക്കൂര്‍ പാവണ്ടൂരില്‍ ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് വീടിന് പുറത്തുള്ള തറ കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം. പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അഭിജിത്ത് ആണ് മരിച്ചത്. അഭിജിത്ത് ബോധരഹിതനായി വീണ് കിടക്കുന്നത് സമീപവാസിയാണ് ആദ്യം കണ്ടത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം കുട്ടിയെ ബാലുശ്ശേരി താലൂക്ക് Read More …

ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; 24 മരണം; കൊല്ലപ്പെട്ടവരിൽ രണ്ട് നവജാത ശിശുക്കളും

ഒക്ടോബർ 10-ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനെ വെല്ലുവിളിച്ചുകൊണ്ട് ബുധനാഴ്ച ഗാസയിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ രണ്ട് നവജാത ശിശുക്കളടക്കം 24 പലസ്തീനികൾ കൊല്ലപ്പെട്ടു.ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ സൈനികന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്നാണ് തിരിച്ചടി നൽകിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. എന്നാൽ വെടിനിർത്തൽ നിലവിലുണ്ടായിട്ടും ഗാസയിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് തുടരുകയാണെന്ന് പലസ്തീൻ ആരോഗ്യ Read More …

സിപിഎം പുറത്താക്കിയ കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന യോഗത്തില്‍ വലിയ ജനക്കൂട്ടമാണ് പങ്കെടുത്തത്. സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കുഞ്ഞിക്കൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് കനത്ത പൊലീസ് കാവലിലാണ് ചടങ്ങ് നടന്നത്.നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകമാണ് മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഐ ടി ഉപദേഷ്ടാവും രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ് സി മാത്യു എം എന്‍ വിജയന്റെ മകനും എഴുത്തുകാരനുമായ വി Read More …

ശിഹാബ് തങ്ങളുടെഓർമ്മയിൽ പാണക്കാട്ട് പ്രാർത്ഥന സദസ്സ്

പാണക്കാട്: മത സാമൂഹിക രാഷ്ട്രീയ രംഗത്ത് തുല്യതയില്ലാത്ത സേവനങ്ങൾ അർപ്പിച്ച് വിടപറഞ്ഞു പോയ  പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പതിനേഴാം ആണ്ടിനോടനുബന്ധിച്ച് പാണക്കാട്ട് ശിഹാബ് തങ്ങളുടെ മുതിർന്ന പുത്രൻ   സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങളുടെ വസതിയായ അൽ മർജാനിൽ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു. അനേകായിരങ്ങൾക്ക് ആശ്രയമേകി വിട പറഞ്ഞുപോയ ശിഹാബ് തങ്ങളുടെ ഓർമ്മയിൽ ബന്ധുക്കളും സ്നേഹജനങ്ങളും Read More …

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ പുലർച്ചെ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും പൊള്ളലേറ്റ് ചികിത്സയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ സ്വന്തം വീടിന് തീയിട്ട് മധ്യവയകൻ. ഭാര്യയോടുള്ള സംശയത്തെ തുടർന്നായിരുന്നു ഇത്. വകയാർ കൊല്ലംപടിയിൽ വീട്ടിൽ സിജുവാണ് ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ വീടിന് തീയിട്ടത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം., പിസി ന്യൂസ്‌,പൊള്ളലേറ്റ രജനിയും ഇളയ മകനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് നിലവില്‍. രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പൊലീസ് Read More …

സൗദിയില്‍ ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാം

ജിദ്ദ: സൗദി അറേബ്യയിലുള്ളപ്രവാസികളുടെ കുടുംബാംഗങ്ങളുടെ വിസിറ്റ് വിസകൾ ഇഖാമയിലേക്ക് മാറ്റാനുള്ള നടപടികൾക്ക് തുടക്കമായി. ഇതിനായുള്ള സാങ്കേതിക ഒരുക്കങ്ങൾ ജവാസാത്ത് ഡയറക്ട‌റേറ്റിന് കീഴിലുള്ള ‘മുഖീം’ (Muqeem) പ്ലാറ്റ്ഫോമിൽ ആരംഭിച്ചു. പ്രവാസി ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ വിസ സ്റ്റാറ്റസ് മാറ്റുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന പേജ് മുഖീം പോർട്ടലിൽ സജ്ജമായിക്കഴിഞ്ഞു. എന്താണ് പുതിയ മാറ്റം? വിസ മാറ്റം: വിസിറ്റ് വിസയിൽ Read More …