ന്യൂഡല്‍ഹി: എ.കെ ആന്റണി കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷനായേക്കും. ഉപാധ്യക്ഷ സ്ഥാനം തുടരുകയാണെങ്കില്‍ ആന്റണിക്കായിരിക്കും കൂടുതല്‍ സാധ്യത. എ.കെ.ആന്റണി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ആയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിസംബര്‍ ആദ്യ വാരം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് ആലോചന.
തെരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രന് തയ്യാറാക്കിയ സമയക്രമമാണ് പ്രവര്‍ത്തക സമിതി പരിഗണിക്കുന്നത്. പ്രവര്‍ത്തക സമിതിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണം പുതിയ അധ്യക്ഷന്റെ നേതൃത്വത്തില്‍ ആയിരിക്കുമെന്നാണ് സൂചന.
അനാരോഗ്യം കാരണം സോണിയ ഗാന്ധി പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്ക്കുമ്ബോള് രാഹുലിന് മാര്‍ഗനിര്‍ദേശം നല്കാന് ഒരു മുതിര്‍ന്ന നേതാവ് വേണമെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. രാഹുലിന് മാര്‍ഗനിര്‍ദേശം നല്കാന് തയ്യാറാണെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ മന്മോഹന്റെ ആരോഗ്യസ്ഥിതിയും മോശമാണ്.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്ന രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പു പൂര്‍ത്തിയാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് നല്കിയ കാലാവധി അടുത്ത മാസം അവസാനിക്കും. പ്രവര്‍ത്തകസമിതിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുപ്രക്രിയ ആരംഭിക്കും.
