മഹാസമ്മേളനം കഴിയുന്നതോടെ കേരളാ കോണ്‍ഗ്രസ് സമ്മര്‍ദ ശക്തിയായി മാറും: ജോസ് കെ മാണി

കോട്ടയം: മഹാസമ്മേളനം കഴിയുന്നതോടെ കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാനത്തെ സമ്മര്‍ദശക്തിയായി മാറുമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി. വരുംദനങ്ങളില്‍ കേരളത്തിന്റെ രാഷ്ട്രീയഅജണ്ട തീരുമാനിക്കുക കേരളാ കോണ്‍ഗ്രസ് ആയിരിക്കുമെന്നും ജനകീയ വിഷയങ്ങളില്‍ ശരിയായ നിലപാട് എടുക്കുന്നവര്‍ക്കൊപ്പം പാര്‍ട്ടി നില്‍ക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് അതിന് പരിഹാരം കാണുന്ന മുന്നണിയുമായി ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. മുന്നണി ഏതെന്നതല്ല, നിലപാടാണ് പ്രശ്‌നം. കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയവയുമായി സഹകരിക്കുന്ന പാര്‍ട്ടികളുമായും മുന്നണിയുമായും കേരളാ കോണ്‍ഗ്രസ് സഹകരിച്ച് പ്രവര്‍ത്തിക്കും. പാര്‍ട്ടിയുടെ നേതൃമാറ്റ വിഷയത്തില്‍ പ്രവര്‍ത്തകരെ നിരാശരാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാസമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനവും ശക്തിപ്രകടനവും ഇന്ന് നടക്കുകയാണ്. ജോസ് കെ മാണിയുടെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുമോ എന്നതാണ് കേരളരാഷ്ട്രീയം നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *