ഭാവനയുടെ വിവാഹം അടുത്തയാഴ്ച്ച?

കൊച്ചി:  ചലച്ചിത്ര താരം ഭാവനയും കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹം അടുത്തയാഴ്ച ഉണ്ടാകുമെന്ന് സൂചന. ഡിസംബര്‍ 22 ന് തൃശൂരില്‍ നടക്കുന്ന ലളിതമായ ചടങ്ങിലാണ് നവീന്‍ ഭാവനയെ മിന്നുകെട്ടുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഭാവനയുടെ കുടുംബാംഗങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കളും അടുത്ത സഹൃത്തുക്കളും മാത്രമാവും വിവാഹത്തില്‍ പങ്കെടുക്കുക എന്നാണ് അറിയുന്നത്.

വിവാഹം ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നീട്ടുകയാണുണ്ടായത്. ഇതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയെന്നും നവീന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയെന്നുമൊക്കെയുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഈ വാര്‍ത്തകള്‍ നിഷേധിച്ച് അടുത്ത വര്‍ഷം ജനുവരി ആദ്യം തന്നെ വിവാഹമുണ്ടാകുമെന്നാണ് ഭാവനയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് വിവാഹം 22ന് നടക്കുമെന്ന തരത്തില്‍ ഇപ്പോള്‍ പുതിയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *