പണത്തിനുവേണ്ടി കുഞ്ഞിനെ 1.80 ലക്ഷം രൂപയ്ക്ക് വിറ്റു: സംഭവം പുറംലോകം അറിഞ്ഞത് ഇങ്ങനെ

ചെന്നൈ: പണത്തിനു വേണ്ടി നവജാത ശിശുവിനെ 1.80 ലക്ഷം രൂപയ്ക്ക് വിറ്റ മാതാപിതാക്കള്‍ അറസ്റ്റില്‍. തമിഴ്‌നാട് അരിയാളൂര്‍ ജില്ലയിലെ മീന്‍സുരുട്ടി ഗ്രാമത്തിലാണ് പണത്തിനു വേണ്ടി മാതാപിതാക്കള്‍ സ്വന്തം കുഞ്ഞിനെ വിറ്റത്.

കുഞ്ഞിനെ വില്‍ക്കുന്ന കാര്യം മാതാപിതാക്കര്‍ അടുത്ത ബന്ധുവിനെ അറിയിച്ചു. ഇതേതുടര്‍ന്ന് അടുത്ത ബന്ധു സിദ്ധ ഡോക്ടറുമായി ബന്ധപ്പെടുകയായിരുന്നു. പിന്നാലെ മക്കളില്ലാത്ത ദമ്ബതികള്‍ക്കാണ് ഇവര്‍ കുഞ്ഞിനെ വിറ്റത്. ഇതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് സിദ്ധ ഡോക്ടറാണ്. സിദ്ധ ഡോക്ടറും അറസ്റ്റിലായിട്ടുണ്ട്.

നവജാത ശിശുവിനെ പ്രതിരോധ കുത്തിവെയ്പ്പിനായി ഇവര്‍ കൊണ്ടുവരാത്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രവര്‍ത്തകരാണ് കുഞ്ഞിനെ അന്വേഷിച്ച് വീട്ടിലെത്തിയത്. കുഞ്ഞിനെ പ്രതിരോധ കുത്തിവെയ്പ്പിന് എത്തിക്കാത്തത് വീട്ടിലെത്തി ചോദ്യം ചെയ്തപ്പോള്‍ ദമ്ബതികള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ പ്രവര്‍ത്തകര്‍ ശിശു സംരക്ഷണ ഓഫീസറെയും, കളക്ടറെയും വിവരം അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *