റിയാദ്: വിവാഹിതരെ പോലെ ഒന്നിച്ചു കഴിയുകയായിരുന്ന നാല് സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു.റിയാദില്‍ അവര്‍ താമസിച്ചിരുന്ന ഫഌറ്റ് റെയ്ഡ് ചെയ്തായിരുന്നു അറസ്റ്റെന്ന് സൗദിയിലെ വാര്‍ത്താ പോര്‍ട്ടലായ സബ്്ക് റിപ്പോര്‍ട്ട് ചെയ്തു. നാലുപേരും വിവാഹിതരായെന്ന് സ്വയം പ്രഖ്യാപിച്ച് വിവാഹപാര്‍ട്ടി നടത്തിയിരുന്നു. ഈ പാര്‍ട്ടിയില്‍ റിയാദിലെ ഒട്ടേറെ സ്വവര്‍ഗാനുരാഗികള്‍ പങ്കെടുത്തിയിരുന്നു.സ്വവര്‍ഗാനുരാഗികള്‍ക്ക് കര്‍ശന വിലക്കുള്ള സൗദിയില്‍ നാലു പുരുഷന്‍മാരുടെ നടപടി ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചിരുന്നു. ഇവരുടെ വിവാഹപാര്‍ട്ടിയില്‍ പങ്കെടുത്ത ചിലരില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. അറസ്റ്റിലായവരില്‍ ഒരാള്‍ വിവാഹിതനും മൂന്നു പേര്‍ അവിവാഹിതരുമാണ്.
