ന്യൂഡല്‍ഹി രാജ്യദ്രോഹ കുറ്റത്തിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ത്ഥി യുണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കാന്‍ സുപ്പ്രീം കോടതി വിസമ്മതിച്ചു. ജാമ്യ ഹര്‍ജി ആദ്യം സമര്‍പ്പിക്കേണ്ടത് വിചാരണ കോടതിയിലാണ് . ഇത് തള്ളിയാല്‍ മാത്രമേ മേല്‍ കോടതിയെ സമീപ്പിക്കാനാകു. ഹൈകോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് ജസ്റ്റീസ് ചെലമേശ്വര്‍ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കനയ്യ കുമാറിന്റെ അഭിഭാഷകര്‍ക്ക് സുരക്ഷ നല്‍കാനും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശം നല്കി. പാട്യാല കോടതിയില്‍ നിന്നും മര്‍ദ്ദനമേറ്റ സാഹചര്യത്തിലായിരുന്നു സുപ്രീം കോടതിയില്‍ കനയ്യ ജാമ്യം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
