റഫറി എന്നും കേരള ബ്ലാസ്റ്റേഴ്സിനെതിരെ, പിഴവുകള്‍ ചൂണ്ടി കാട്ടി ഡേവിഡ് ജെയിംസ്

ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്സ് പൂനെ സിറ്റി പോരാട്ടത്തില്‍ കേരളം വിജയിക്കാതിരിക്കാനുള്ള കാരണം റഫറി തന്നെയാണെന്ന് ചൂണ്ടി കാട്ടി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ഇന്നലെ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു ഗോള്‍ തെറ്റായ തീരുമാനത്തിലൂടെ റഫറി നിഷേധിച്ചിരുന്നു. ഒപ്പം ഒരു പെനാല്‍റ്റി തെറ്റായി പൂനെയ്ക്ക് അനുവദിക്കുകയും ചെയ്തിരുന്നു.

എപ്പോഴും റഫറിമാരുടെ തെറ്റായ തീരുമാനങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് ബലിയാടാവുക ആണെന്ന് ജെയിംസ് പറഞ്ഞു. ഡെല്‍ഹി ഡൈനാമോസിനെതിരെ അവര്‍ നേടിയ ഗോള്‍ ഓഫ്സൈഡ് ആയിരുന്നു. അന്ന് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു പെനാല്‍റ്റി നിഷേധിക്കുകയും ചെയ്തു. ഇന്നാവട്ടെ ഒരു ഗോള്‍ ഞങ്ങള്‍ നേടി എന്ന് കരുതി സമാധാനത്തില്‍ താന്‍ ഇരിക്കുമ്ബോള്‍ റഫറി അത് നിഷേധിക്കുകയും ചെയ്തു. ജെയിംസ് പറഞ്ഞു.

റഫറിയുടെ തെറ്റായ തീരുമാനങ്ങള്‍ എതിരായി വന്നു എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് പൊരുതി ഇന്നലെ പൂനെക്കെതിരെ സമനില പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *