ലക്നൗ: കൊറോണയ്ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് അപകടകരമായ സാംക്രമിക രോഗമാണ്. മതവും വിശ്വാസവും നോക്കിയല്ല ഈ വൈറസ് പകരുന്നത്. യാതൊരു വിധത്തിലുള്ള വേര്‍തിരിവുമില്ലാതെ ഒറ്റക്കെട്ടായി നിന്ന് ഈ രോഗത്തിനെതിരെ പോരാടണമെന്നും യോഗി ആദിത്യനാഥ് പറയുകയുണ്ടായി.
പ്രധാനമന്ത്രി മോദിയുടെ ശ്രമഫലമായി കൊറോണയെ പ്രതിരോധിക്കാന്‍ വളരെ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി നീക്കാം. ജനങ്ങളില്‍ ബോധവത്കരണം നടത്തേണ്ടതിന് മാധ്യമപ്രവര്‍ത്തകരുടെ പങ്കാളിത്തം അത്യാവശ്യമാണ്. ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
