പ്രവാസികളെ ഇന്ത്യയിലെത്തിക്കണം; കേന്ദ്രത്തോട് രാഹുല്‍ ​ഗാന്ധി

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ​ഗള്‍ഫ് നാടുകളില്‍ അകപ്പെട്ട പ്രവാസികളെ തിരിച്ച്‌ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധിയുടെ അഭ്യര്‍ത്ഥന. ഇതിനായി സര്‍ക്കാര്‍ പ്രത്യേകം വിമാനം ഏര്‍പ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പട്ടു.

‘ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് പ്രവാസ ലോകത്ത് കുടുങ്ങിക്കിടക്കുന്നത്. വീട്ടിലെത്താനാകാത്തതില്‍ അവര്‍ നിരാശരാണ്. അവരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കണം. ഇവിടെ അവരെ പ്രത്യേക നിരീക്ഷണത്തിലാക്കണം’എന്നും രാഹുല്‍ ​ഗാന്ധി ട്വീറ്റ് ചെയ്തു.

വിദേശത്തുള്ള ഇന്ത്യക്കാരെ തല്‍ക്കാലം മടക്കി കൊണ്ട് വരേണ്ടതില്ലെന്നാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരിക്കുന്നത്. പ്രവാസികള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *