ദുബായില്‍ മരിച്ച ചെങ്ങനാശേരി സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു

ദുബായ്: കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച്‌ മരിച്ച ചെങ്ങനാശേരി സ്വദേശിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കല്‍ കുടുംബാംഗം ഷാജി സക്കറിയ (51) ആണ് മരിച്ചത്.

ജിന്‍കൊ എന്ന ഇലക്‌ട്രിക്കല്‍ കമ്ബനിയില്‍ സൂപ്പര്‍ വൈസറായി ജോലിചെയ്യുകയിരുന്നു ഇദ്ദേഹം പാന്‍ ക്രിയാസ്‌ സംബന്ധമായ അസുഖത്തെ തുര്‍ന്ന് ഒരാഴ്ച മുന്‍പ് ദുബായിലെ അല്‍ സഹ്റ ഹോസ്പിറ്റലില്‍ വെച്ച്‌ മരിച്ചത്. യുഎഇയിലെ ദേവാലയത്തില്‍ വെച്ച്‌ സംസ്‌കാര ശുശ്രൂഷകള്‍ നടത്തി. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഷാജിക്ക് കൊറോണ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാഫലം പുറത്തുവന്നത്. പുന്നവേലി ഇടത്തിനകം
കറിയാച്ചന്‍ -ത്രേസ്യാമ്മ ദമ്ബതികളുടെ മകനാണ്ഷാജി. ഭാര്യ മിനി , മക്കള്‍ ജൂവല്‍, നെസ്സിന്‍.

Leave a Reply

Your email address will not be published. Required fields are marked *