കാസര്‍കോട്ട് യുവാവ് നാലു ബന്ധുക്കളെ കൊലപ്പെടുത്തി

കാസര്‍കോട്: ബന്ധുക്കളായ നാലു പേരെ യുവാവ് ദാരുണമായി വെട്ടികൊലപ്പെടുത്തി. കാസര്‍കോട് പൈവളിക കന്യാലയിലാണ് സംഭവം. ഒരു വീട്ടിലെ നാലുസഹോദരങ്ങളാണ് കൊല്ലപ്പെട്ടത്. ബാബു (70),വിട്ടല്‍(60),സദാശിവന്‍(55),ദേവകി (48) എന്നിവരാണ് മരിച്ചത്. ഇവരുടെ സഹോദരി ലക്ഷ്്മിയുടെ മകനായ ഉദയന്‍ (40) ആണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഉദയയുടെ അമ്മ ലക്ഷ്്മിയുടെ ആക്രമിക്കപ്പെട്ടെങ്കിലും ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഉദയന്‍ മാനസികാരസ്വാസ്ഥമുള്ളയാളാണെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *