നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വി സംബന്ധിച്ച് നേതൃത്വം ചര്‍ച്ച ചെയ്യുമെന്ന് കെ. സുധാകരന്‍. തിരക്കിട്ട് നേതൃമാറ്റം വേണമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വളരെ ആലോചിച്ച് ബുദ്ധിപൂര്‍വം തീരുമാനമെടുക്കാനുള്ള സാവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വം പരാജയം ചര്‍ച്ച ചെയ്യാന്‍ ചേരുന്നുണ്ടെന്നും അടിയന്തര സാഹചര്യമൊന്നും മുന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നുള്ള പാര്‍ട്ടി നടപടികളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, കൂടുതല്‍ വിശദമായി സംസാരിക്കാന്‍ സുധാകരന്‍ തയാറായില്ല.
പരസ്യമായി രൂക്ഷ പ്രതികണങ്ങള്‍ നടത്തുന്നയാളാണ് കെ. സുധാകരന്‍. എന്നാല്‍ പതിവിന് വിപരീതമായി, കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയാറായില്ല. കെ.പി.സി.സി പ്രസിഡന്‍റ് പദവിയിലേക്ക് സാധ്യതയുള്ള നേതാവെന്ന നിലയില്‍ വളരെ സൂക്ഷ്മതയോടെയായിരുന്നു സുധാകരന്‍റെ പ്രതികരണം.
