തൃശൂര്‍ ചേലക്കര പാഞ്ഞാളില്‍ യുവാവിന് വെട്ടേറ്റു. പാഞ്ഞാള്‍ കുറുപ്പം തൊടി കോളനി നിവാസിയായ സുമേഷിനാണ് വെട്ടേറ്റത്.
അയല്‍വാസികളും ബന്ധുക്കളുമായ രണ്ടുപേര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കോളനിയിലെ തന്നെ താമസക്കാരനായ രവി എന്നയാളാണ് സുമേഷിനെ വീട്ടിലെത്തി വെട്ടി പരിക്കേല്പിച്ചത്.
നെറ്റിയിലും കൈയ്ക്കും വെട്ടേറ്റ സുമേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആക്രമണം നടത്തിയ രവിയെ ചെറുതുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു.
