വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിയുടെ അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥിയാകുമെന്ന് സൂചന.

വയനാട് :വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിയുടെ അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥിയാകുമെന്ന് സൂചന.കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരനോ പാർട്ടി ജില്ലാ സെക്രട്ടറി ബി ബി ഗോപകുമാറോ എത്തുമെന്ന് വിവരം.

എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ മേജർ രവി ബിജെപി സ്ഥാനാർത്ഥിയാകുമെന്നും സൂചനയുണ്ട്. തന്നോട് പാർട്ടി നേതൃത്വം സമ്മതം ചോദിച്ചുവെന്നും താൻ സമ്മതം അറിയിച്ചുവെന്നും മേജർ രവി പറഞ്ഞതായി ഒരു സ്വകാര്യ ചാനലാണ് റിപ്പോർട്ടു ചെയ്തത്. എന്നാല്‍ പാർട്ടി നേതൃത്വം ഇത് സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല.

ആലത്തൂരില്‍ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പല്‍ സരസ്വതി ടീച്ചറെയാണ് പരിഗണിക്കുന്നത്. വയനാട്ടില്‍ മുൻ കണ്ണൂർ എംപിയായിരുന്ന അബ്ദുള്ളക്കുട്ടിയാണ് പരിഗണനയില്‍.എന്നാല്‍ മണ്ഡലത്തില്‍ ഒരു സർപ്രൈസ് സ്ഥാനാർത്ഥി എത്തുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. മാർച് 18 നോ 19 നോ ബിജെപിയുടെ മുന്നാം ഘട്ട പട്ടിക പ്രസിദ്ധീകരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *