മലപ്പുറം: പൗരത്വ സമരത്തില്‍ പങ്കെടുത്തവരുടെ കേസുകള്‍ പിന്‍വലിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം ഏറെ വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കൈകൊണ്ട ഒന്നാണെന്നും മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കോടതിയില്‍ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തെരഞ്ഞെടുപ്പ് വിജഞാപനമൊക്കെ വന്ന ശേഷം എങ്ങിനെ പിന്‍വലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജഞാപനം വന്ന ശേഷം കൈകൊണ്ട ഈ തീരു?മാനം പ്രചാരണത്തില്‍ പറയാമെന്നല്ലാതെ ഒരുകാര്യവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ കേസുകളൊക്കെ നേരത്തെ പിന്‍വലിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയില്‍ കിടക്കുന്ന കേസുകള്‍ ഇനി എന്ത് ചെയ്യാ?നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
