മലപ്പുറം: മലപ്പുറത്തെ യൂത്ത് ലീഗ് നേതാവും മക്കരപ്പറമ്പ് ഡിവിഷന് ജില്ലാപഞ്ചായത്ത് മെമ്പറുമായ യുവ നേതാവ് ടിപി. ഹാരിസിനെ പാര്‍ട്ടി അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ മുസ്ലിംലീഗ് പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി മുസ് ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.
ജനങ്ങളില്‍ നിന്ന് പിരിച്ച 20 കോടിയില്‍ പരം രൂപയുമായി മുങ്ങി എന്ന ആരോപണം ഇദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഉയര്‍ന്നിരുന്നു. ജില്ലാപഞ്ചായത്തിന്റെ പൊതുമരാമത്ത് പദ്ധതികള്‍ ബിനാമികളെവെച്ച് എടുക്കുന്നതിനും മങ്കട ഇഒഇ, തിരൂരിലെ ശിഹാബ് തങ്ങള്‍ ഹോസ്പിറ്റല്‍ തുടങ്ങിയവയിലേക്ക് ഉപകരണങ്ങള്‍ പര്‍ച്ചേഴ്സ് ചെയ്യുന്ന ബിസിനസില്‍ പങ്കാളിയാക്കാം എന്നും പറഞ്ഞ് 20 കോടിയോളം പിരിച്ചു എന്ന ആരോപണവും ടി പി ഹാരിസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. മുത്തേടം പഞ്ചായത്തില്‍ നിന്നുള്ള ലീഗിന്റെ ജില്ലാനേതാവിനും പാണക്കാട് കുടുംബത്തില്‍പെട്ട ഒരു നേതാവിനും ഈ തട്ടിപ്പില്‍ പ്രധാന റോളുണ്ടെന്നും ആരോപണമുണ്ടായിരുന്നു.
