വീട്ടമ്മ പുഴയില്‍ വീണു; രക്ഷകരായി ഫയര്‍ഫോഴ്‌സ്, സാഹസികമായ രക്ഷപ്പെടുത്തല്‍

പാലക്കാട്: യാക്കരപ്പുഴയില്‍ വീണ നാല്‍പ്പത്താറുകാരിയായ വീട്ടമ്മയെ പാലക്കാട് അഗ്‌നിരക്ഷാ സേന അതിസാഹസികമായി രക്ഷപ്പെടുത്തി. തേന്‍കുറിശ്ശി സ്വദേശിയായ സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ പത്തരയോടെയാണ് സംഭവം.
പുഴയില്‍ വീണെങ്കിലും ഒരിടത്ത് പിടുത്തം കിട്ടിയതിനാല്‍ ഇവര്‍ പൂര്‍ണ്ണമായി മുങ്ങിത്താഴാതെ നില്‍ക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ ഫയര്‍ സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പാലക്കാട് ഫയര്‍ സ്‌റ്റേഷനില്‍ നിന്നുള്ള സംഘം അത്യാധുനിക സംവിധാനങ്ങളുമായി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
പുഴപ്പാലത്തില്‍ നിന്ന് കയര്‍ ഉപയോഗിച്ച് വെള്ളത്തിലേക്ക് ഇറങ്ങിയാണ് ഫയര്‍ ഫോഴ്‌സ് സംഘം ഇവരെ രക്ഷപ്പെടുത്തിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എസ്. രമേഷ് റോപ്പിന്റെ സഹായത്തോടെ പുഴയിലേക്ക് ഇറങ്ങുകയും, റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് വീട്ടമ്മയെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയുമായിരുന്നു.
അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ. മധുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്. സീനിയര്‍ ഓഫീസര്‍ ആദര്‍ശ്, മറ്റ് ഉദ്യോഗസ്ഥരായ ടി.എച്ച്. വിഷ്ണു, കിരണ്‍, കെ. അജിത്, വിജിത്, അജിത്, രജീഷ്, െ്രെഡവര്‍മാരായ അഭിലാഷ്, രാജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *