തിരൂര്‍: ആണ്‍സുഹൃത്തിനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷന്‍ നല്കിയ കേസില്‍ യുവതിയും കൂട്ടുപ്രതികളും അറസ്റ്റില്‍. പാലക്കാട് . പട്ടാമ്പി സ്വദേശിയായ സഫാന(19), സുഹൃത്തുക്കളായ തിരൂര്‍ നോര്‍ത്ത് അന്നാര സ്വദേശികളായ പുതുക്കുളങ്ങര വീട്ടില്‍ നാദിയ (20), പുതുക്കുളങ്ങര വീട്ടില്‍ റബീബ (25) പറവണ്ണ സ്വദേശികളായ ഇര്‍ഷാദ് (28), ബദനത്ത് വീട്ടില്‍ അസറുദ്ദീന് (25) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ തന്റെ പെണ്‍സുഹൃത്തിനെ അന്വേഷിച്ച് തിരൂരില്‍ എത്തിയ പട്ടാമ്പി സ്വദേശിയായ യുവാവാണ് ആക്രമണത്തിനിരയായത്. സുഹൃത്തിന്റെ അടുത്തെത്തിക്കാം എന്ന് വിശ്വസിപ്പിച്ച് കാറില്‍ കയറ്റി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
യുവാവിന്റെ മൊബൈല്‍ ഫോണും പ്രതികള്‍ തട്ടിയെടുത്തിരുന്നു. പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം പോലീസ് അന്വേഷിച്ചു വരികയാണ്.
