വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.

ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങൾക്ക് പൊള്ളലേറ്റു. കർണാടകയിലെ കുട്ടത്ത് വ്യാപാരം ചെയ്യുന്ന കണ്ണൂർ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീറാണ്(42)മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ഭാര്യ നജ്‌മുന്നിസ (37), മകൾ ആയിഷ (രണ്ട്) എന്നിവർക്കു പൊള്ളലേറ്റു. മക്കളായ നിബ്രാൻ (14), നിസാൻ (ഒമ്പത്) എന്നിവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. നജ്‌മുന്നിസയും ആയിഷയും മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നജ്‌മുന്നിസയ്ക്ക് 50 Read More …

സി കെ ജാനുവിന്റെ പാര്‍ട്ടിക്ക് നിയമസഭയില്‍ മല്‍സരിക്കാനുള്ള സീറ്റ് വെട്ടി യുഡിഎഫ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ സി കെ ജാനുവിന്റെ പാര്‍ട്ടിക്ക് മല്‍സരിക്കാനുള്ള സീറ്റ് വെട്ടിയ യുഡിഎഫ് തീരുമാനത്തില്‍ മാനന്തവാടിയില്‍ സീറ്റ് ആവശ്യപ്പെട്ട് സി കെ ജാനു രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. സീറ്റില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ അറിയിച്ചതായി സി കെ ജാനു കത്തില്‍ പറയുന്നു. എംപിയെന്ന നിലയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധിക്കും പ്രത്യേകം കത്തയച്ചു. സി Read More …

മുണ്ടക്കയത്ത് സ്വകാര്യ ഫ്‌ളാറ്റില്‍ നിന്ന് വന്‍ സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു.

പുത്തന്‍ചന്തയിലെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയത്.രഹസ്യവിവരത്തെ തുടര്‍ന്ന് മുണ്ടക്കയം പൊലീസ് ആണ് പരിശോധന നടത്തിയത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോരുത്തോട് സ്വദേശി അനധികൃതമായി നടത്തുന്ന പാറമടകളിലേക്ക് എത്തിച്ച സ്‌ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തതെന്നാണ് വിവരം. സ്‌ഫോടകവസ്തുക്കള്‍ എവിടെ നിന്ന് എത്തിച്ചെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.സ്‌ഫോടകവസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് Read More …

മാനന്തവാടി പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു

തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54) ആണ് മരിച്ചത്. സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ കയറ്റി കാസർകോട്ടേയ്ക്ക് പോകുന്നതിനിടെ രാത്രി 11.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്‌ചയിലേക്ക് പതിച്ചു. ലോറിയിലുണ്ടായിരുന്ന സഹായി സെന്തിൽ ചാടി രക്ഷപ്പെടുകയായിരുന്നു.

താമരശ്ശേരി ചുരം കയറുന്നവർ വെള്ളവും ഭക്ഷണവും കരുതുക; ഞായർ വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത

മണ്ണിടിഞ്ഞും മരം വീണും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്ന താമരശ്ശേരി ചുരത്തില്‍ മണിക്കൂറുകളോളം നീളുന്ന വാഹന തിരക്ക് നിത്യസംഭവമായി മാറുകയാണ്. ചുരത്തില്‍ ഏതെങ്കിലും തരത്തില്‍ ഗതാഗതം നടക്കാതെ വന്നാല്‍ എളുപ്പത്തില്‍ സാധ്യമാകുന്ന ബദല്‍പാതകള്‍ ഒന്നും നിലവില്‍ ഇല്ലെന്നിരിക്കെ ബ്ലോക്ക് ആയാല്‍ മണിക്കൂറുകളോളം ചുരംറോഡില്‍ കുടുങ്ങിക്കിടക്കുകയല്ലാതെ മറ്റൊരു പോംവഴിയും നിലവിലില്ല. പാതിവഴിയില്‍ നിന്ന് തിരികെ ഇറങ്ങാനോ വയനാട്ടിലേക്ക് തന്നെ Read More …

വയനാട് പുനർനിർമാണത്തിന് 260.56 കോടി രൂപ അനുവദിച്ചു

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടർന്ന് പുനർനിർമാണ പ്രവർത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാൻ ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഇത് ദുരന്താനന്തര സ്ഥിതി സ്ഥിരപ്പെടുത്തുന്നതിനും പ്രാദേശിക ജനങ്ങളുടെ ജീവിതം പുനരധിഷ്ഠിക്കാൻ സഹായകരമായിരിക്കും. അസമിനും ദുരന്ത നിവാരണ നടപടികള്‍ക്കായി 1270.788 കോടി രൂപ കേന്ദ്രം നീക്കി നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ 9 സംസ്ഥാനങ്ങള്‍ക്കായി ആകെ 4645.60 Read More …

വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അഡ്വ. ടി. ജെ. ഐസക്കിനെ നിയമിച്ചു

വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അഡ്വ. ടി. ജെ. ഐസക്കിനെ ഹൈക്കമാൻ്റ് നിയമിച്ചു. കല്‍പ്പറ്റ മുൻസിപ്പാലിറ്റി ചെയർമാനാണ്.കെഎസ്‌യു ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്‍റ്, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡൻ്റ് സ്ഥാനം രാജിവച്ച എൻ ഡി അപ്പച്ചനെ Read More …

വോട്ട് ചോരിയിൽ ഒരു ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്നും അത് പൊട്ടിത്തെറിക്കുന്നതിലൂടെ എല്ലാം വെളിപ്പെടുമെന്നും രാഹുൽ ഗാന്ധി.

വയനാട്ടിൽ സന്ദർശനം നടത്തുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ നൽകുന്നില്ല. കർണാടക സിഐഡിക്ക് ഗ്യാനേഷ് കുമാർ വിവരങ്ങൾ നൽകാൻ തയ്യാറാവുന്നില്ല. വോട്ട് ചോരി നടത്തിയാണ് മോദി തെരഞ്ഞെടുപ്പ് വിജയിച്ചതെന്ന് ഇന്ത്യയിൽ ഒരാൾക്കും സംശയമില്ല. വോട്ട് ചോരിയിൽ ഒരു ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്നും അതിലൂടെ Read More …