വനം വകുപ്പ് ഉദ്യോഗസ്ഥയെ ഓഫീസില്‍വെച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്പെൻഷൻ.

സംഭവത്തില്‍ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിന്‍റെ ശബ്ദരേഖ ഉള്‍പ്പെടെ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. പടിഞ്ഞാറത്തറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ വനംവകുപ്പില്‍ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്. പ്രതിയായ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാര്‍ അതിജീവിതയോട് നടത്തിയ സംഭാഷണമാണ് ഇന്നലെ പുറത്ത് വന്നത്. പരാതിയില്‍ നിന്ന് പിൻമാറാൻ രതീഷ് കുമാർ Read More …

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ യാണ് ഇയാൾ രോഗലക്ഷണത്തോടെ ചികിത്സതേടി ആശുപത്രിയിൽ എത്തിയത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ രോഗികളാണ് കോഴിക്കോട് Read More …

നിലമ്പൂർ-നഞ്ചൻകോട് പുതിയ പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അംഗീകാരം

കൽപ്പറ്റ: നിലമ്പൂർ – നഞ്ചൻകോട് പുതിയ റെയിൽ പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അംഗീകാരം നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.വയനാട് എം.പി. പ്രിയങ്ക ഗാന്ധിയുടെ ലോക്സഭ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.നിലമ്പൂർ-നഞ്ചൻകോട് പുതിയ പാതയുടെ സർവേ 2007-08 ൽ നടത്തിയെങ്കിലും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം കുറവായതിനാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. Read More …

വയനാട് ചേകാടി സര്‍ക്കാര്‍ എല്‍പി സ്കൂള്‍ വരാന്തയില്‍ കാട്ടാനക്കുട്ടി

കുട്ടികളുടെ ചെരുപ്പ് തുമ്പിക്കൈ കൊണ്ട് എടുക്കാൻ നോക്കുകയും ഒക്കെ ചെയ്തു ഇന്ന് രാവിലെയാണ് കാട്ടാനയെത്തിയത്. കാട്ടാനക്കുട്ടി സ്കൂള്‍ മുറ്റത്ത് കറങ്ങി നടന്നത് ആശങ്ക പടര്‍ത്തി. രാവിലെ പത്തു മണിയോടുകൂടിയാണ് അപ്രതീക്ഷിതമായി കാട്ടാനക്കുട്ടി സ്കൂള്‍ മുറ്റത്തെത്തിയത്. വരാന്തയിലൂടെ കാട്ടാനക്കുട്ടി കറങ്ങിനടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ കുട്ടികളെ ക്ലാസ്മുറികളിലാക്കി വാതിലടയ്ക്കുകയും ചെയ്തു. കുട്ടികൾ ആനക്കുട്ടിയെ കണ്ട് ബഹളം വയ്ക്കുന്നതെല്ലാം പുറത്തുവന്ന Read More …

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; ഒഡീഷയിലെത്തി പ്രതിയെ പിടികൂടി പൊലീസ്

വയനാട്: വയനാട് സ്വദേശിയായ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പൊലീസ്. ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 14 ന് പുലർച്ചെ വീട് വളഞ്ഞ് സാഹസികമായാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന സമയത്ത് ഇയാൾ യുവതിയുമായി പ്രണയം നടിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ കൈവശപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഈ Read More …

വയനാട്ടില്‍ കനത്ത മഴ; റിസോര്‍ട്ട്, ഹോം സ്റ്റേകളില്‍ പ്രവേശനം നിരോധിച്ചു: ജാഗ്രതാ നിർദേശം

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തതിനാല്‍ ജില്ലയിലെ റിസോര്‍ട്ട്, ഹോം സ്റ്റേകളില്‍ പ്രവേശനം നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു.മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട് തുടങ്ങിയ സ്ഥലങ്ങളിലും വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട് ഗ്രാമ പഞ്ചായത്തുകളിലെ റിസോര്‍ട്ടുകളുടെയും ഹോം സ്റ്റേകളുടെയും Read More …

വയനാട്ടിലെ വാഴവറ്റയില്‍ ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം.

കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് മരിച്ചത്. വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് കോഴിഫാമില്‍ വെച്ചായിരുന്നു അപകടം. ഇന്നലെ അർധരാത്രിയാണ് സംഭവം. ഫാമുടമ പുല്‍പ്പറമ്ബില്‍ വീട്ടില്‍ സൈമണ്‍ ഇരുവരെയും കാണാതായതോടെ രാവിലെ നടത്തിയ തിരച്ചിലാണ് ഫാമില്‍ ഷോക്കേറ്റ് നിലയില്‍ കണ്ടെത്തിയത്. ഉടനെ കല്‍പ്പറ്റയിലെ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും ചേർന്ന് വാഴവറ്റ സ്വദേശിയായ സൈമണില്‍ Read More …

റെഡ് അലേർട്ട് ദിവസം കളക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രവർത്തിച്ച’വിന്റേജ്’ ട്യൂഷൻ സെന്ററിന്റെ പേരിൽ കേസെടുത്തു

വയനാട് ജില്ലയിൽ മഴ ശക്തമായതിനെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച ദിവസം ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രവർത്തിച്ചതിനാണ് കേസ്. കളക്ടറുടെ ഉത്തരവ് ലംഘിച്ചതിനും പൊതുജനസുരക്ഷയ്ക്ക് വീഴ്ചയുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിനുമാണ് കേസെടുത്തത്. റെഡ് അലേർട്ട് ദിവസം വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കളക്ട‌ർ അവധി പ്രഖ്യാപിക്കുകയും ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ പ്രവർത്തിക്കരുതെന്ന് നിർദേശിക്കുകയും ചെയ്‌തിരുന്നു. എന്നാൽ വിന്റേജ് Read More …