മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ആകില്ലെന്ന ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സത്യവാങ്മൂലത്തിനെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. ദുരന്തനിവാരണ നിയമത്തിൽ ചട്ടമില്ലെങ്കിൽ കേന്ദ്രസർക്കാർ അധികാരം ഉപയോഗിക്കണമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ മറുപടി നൽകാൻ കേന്ദ്രം മൂന്നാഴ്ച സാവകാശം തേടിയിട്ടുണ്ട്. വായ്പ എഴുതിത്തള്ളണമെന്ന് ദേശീയദുരന്തനിവാരണ അതോറിറ്റിക്ക് ശിപാർശ ചെയ്യാൻ അധികാരമില്ലെന്നായിരുന്നു ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം. Read More …

വിമാനാപകടത്തെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി എം. പി. യുടെ പരിപാടികള്‍ ഞായറാഴ്ചയി ലേക്ക് മാറ്റി

ഗുജറാത്ത് അഹമദാബാദില്‍ ഉണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് 13.6.2025 ന് മലപ്പുറം ജില്ലയില്‍ നിശ്ചയിച്ചിരുന്ന പ്രിയങ്ക ഗാന്ധി എം. പി. യുടെ പരിപാടികള്‍ 15.6.2025 ഞായറാഴ്ചയി ലേക്ക് മാറ്റിയിരിക്കുന്നു. മറ്റ് പരിപാടികള്‍ സംബന്ധിച്ച വിവരങ്ങള്‍ അല്‍പ സമയത്തിനുള്ളില്‍ ലഭ്യമാക്കുന്നതാണ്.

സ്വത്ത് വിവരം മറച്ചുവെച്ചെന്നാരോപിച്ച് ഹർജി; പ്രിയങ്കാ ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്

വയനാട് ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ പ്രിയങ്ക ഗാന്ധി എംപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നോട്ടീസയച്ചത്.

കേന്ദ്രവനം-വന്യജീവി നിയമങ്ങൾ അപ്രായോഗികം: എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര വനം വന്യജീവി നിയമങ്ങൾ അപ്രായോഗികമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. മറ്റൊരു വഴിയുമില്ലെങ്കിൽ മാത്രമേ വന്യജീവിയെ വെടിവെച്ചു കൊല്ലാൻ നിയമം അനുവദിക്കുന്നുള്ളു. ഇത് വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ തടസമുണ്ടാക്കും. വന്യജീവികൾ പുറത്തിറങ്ങിയാൽ, അത് പ്രശ്നമാണെന്നു തിരിച്ചറിഞ്ഞാൽ പഞ്ചായത്തു തലത്തിൽ ആറംഗ സമിതിയെ ഉണ്ടാക്കണം. എന്നാൽ കമ്മിറ്റി കൂടി തീരുമാനിക്കുന്നതുവരെ വന്യജീവികൾ Read More …

ചൂരല്‍മല ദുരന്തബാധിതരെ സഹായിക്കണം: പ്രിയങ്ക ഗാന്ധി

കല്‍പറ്റ: മുഖ്യമന്ത്രി എന്ന നിലയിലെ അധികാരത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച് ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കേണമെന്നും അവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാസം തോറും ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്ക് നല്‍കുന്ന മുന്നൂറ് രൂപ ആനുകൂല്യവും വീട്ടു വാടകയായി നല്‍കുന്ന ആറായിരം രൂപയും വിതരണം ചെയ്യുന്നതിലുള്ള കാലതാമസം Read More …

വേങ്ങര സ്വദേശി എത്തിയ കാർ, ലക്കിടിയിൽ ചായകുടിക്കാനിറങ്ങിയതിന് പിന്നാലെ കത്തിയമർന്നു; രക്ഷപെട്ടത് തലനാരിഴക്ക്

കൽപ്പറ്റ : വയനാട് ലക്കിടിയിൽ നിർത്തിയിട്ട കാർ കത്തിയമർന്നു. മലപ്പുറം വേങ്ങര സ്വദേശി മൻസൂറിന്‍റെ കാറാണ് കത്തിയത്. തലനാരിഴക്കാണ് മൻസൂർ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. മൈസൂരിൽ നിന്നും വരികയായിരുന്ന മൻസൂർ ചായ കുടിക്കാനായി വാഹനം നിർത്തി ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. ബോണറ്റിൽ നിന്ന് ആദ്യം പുക Read More …

വയനാട്ടില്‍ പഞ്ചായത്ത് മാലിന്യത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു

വയനാട് : വയനാട്ടില്‍ പഞ്ചായത്ത് മാലിന്യത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പണിയ കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്.ചുള്ളിയോട് കാലിചന്തയില്‍ ഹരിത കര്‍മ്മ സേന സൂക്ഷിച്ച മാലിന്യത്തിനാണ് തീ പിടിച്ചത്. ഇതിന് സമീപത്തുള്ള ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന ഭാസ്‌കരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് മുമ്പ് തീ ആളിപ്പടരുകയായിരുന്നു.അഗ്‌നിശമന സേനയെത്തി തീ അണക്കുന്നതിനിടെയാണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. Read More …

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം, വിദ്വേഷ പ്രചാരണത്തിന് ജാമിദയ്ക്ക് എതിരെ കേസ് എടുത്ത് പൊലീസ്

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്. കെ ജാമിദയ്ക്ക് എതിരെയാണ് വിദ്വേഷപ്രചാരണത്തിന് വൈത്തിരി പൊലീസ് കേസെടുത്തത്. ജാമിദ ടീച്ചര്‍ ടോക്സ് എന്ന യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേസ്. വ്യാജപ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ ഐക്യം തകര്‍ക്കാന്‍ ശ്രമമുണ്ടായതായി പൊലീസ് പറയുന്നു.സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് വിദ്വേഷ പ്രചരണം നടത്തുന്ന ചില വീഡിയോകള്‍ Read More …