തിരുവനന്തപുരം: നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന്റെയും യൂണിസെഫിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജനുവരി 13 ബുധനാഴ്ച രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നിയമസഭ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ ഐക്യരാഷ്ട്ര സഭാ സുസ്ഥിര വികസന ലക്ഷ്യങ്ങളും കേരളത്തിലെ കുട്ടികളും എന്ന വിഷയം സംബന്ധിച്ച് നിയമസഭാംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായുള്ള ആശയ വിനിമയ പരിപാടി പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം. കെ മുനീര്‍ അദ്ധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി പരിപാടിയില്‍ ആശംസാ പ്രസംഗം നടത്തും. യൂണിസെഫിന്റെ കേരളതമിഴ്നാട് മേഖലാ മേധാവി ജോബ് സക്കറിയ വിഷയം അവതരിപ്പിച്ച് സംസാരിക്കും
