മലപ്പുറം: കേരള സര്‍ക്കാാര്‍ ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് മഞ്ചേരി ഇ.എസ്.ഐ ഡിസ്‌പെന്‍സറി അഡ്വ.എം ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മഞ്ചേരി ഐ.ജി.ബി.ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ ഡോ.എം ബീനത്ത് അധ്യക്ഷയായി. കേരളത്തിലെ 141 ാം ഇ.എസ്.ഐ ഡിസ്‌പെന്‍സറിയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലയില്‍ നിലവില്‍ അഞ്ച് ഇ.എസ്.ഐ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് മഞ്ചേരിയിലെ ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുക. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസം നല്‍കുന്ന പദ്ധതിയാണ് മെഡിക്കല്‍ സര്‍വീസസ് ഇന്‍ഷുറന്‍സ് സ്‌കീം. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം 10 ലക്ഷം രൂപ ഒരു വര്‍ഷത്തില്‍ ചികിത്സ ലഭിക്കാവുന്ന വിപുലമായ സഹായം ഗവണ്‍മെന്റില്‍ നിന്നും ലഭ്യമാകുന്നു എന്നത് ശ്രദ്ധേയമാണെന്ന് അഡ്വ.എം ഉമ്മര്‍ എം.എല്‍.എ പറഞ്ഞ
