വയനാട്: പട്ടിക വിഭാഗത്തില്‍പെട്ട സ്വയം തൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും പൈതൃക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനും പട്ടികജാതിപട്ടികവര്‍ഗ്ഗ വികസന വകുപ്പുകളും കിര്‍ത്താഡ്‌സും സംയുക്തമായി നടത്തുന്ന ദേശീയ നാടന്‍ കലാമേളയില്‍ പാരമ്പര്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യക്തികള്‍, സൊസൈറ്റികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാന്‍ അവസരം. മേളയില്‍ പങ്കെടുക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും താല്‍പ്പര്യമുള്ള പട്ടികജാതി വിഭാഗക്കാര്‍ ഉല്‍പ്പന്നങ്ങളുടെ വിശദവിവരം, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ജനുവരി 20ന് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍ : 0471 2737218, 2315375.
