കോണ്‍ഗ്രസിനെ ഇനി രാഹുല്‍ നയിക്കും. വിരമിക്കല്‍ സൂചന നല്‍കി സോണിയ ഗാന്ധി. സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നുവെന്ന്
ദില്ലിയില്‍ മാധ്യമങ്ങളോട് സോണിയ സൂചിപ്പിച്ചു. കോണ്‍ഗ്രസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റ് ചുമതല വഹിച്ച വ്യക്തിയാണ് സോണിയ.
രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നാളെ ചുമതലയേലല്‍ക്കുന്നതോടെ വിരമിക്കുമെന്നാണ് സോണിയ സൂചിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളണ് വിരമിക്കലിന് കാരണമെന്നാണ് അറിയുന്നത്. നാളെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും 19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അദ്ധ്യക്ഷ കൈമാറ്റം നടക്കുന്നത്.
