യു.എ.ഇ കെ.എം.സി.സി ഫൗണ്ടേഷന്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാനതല സ്‌നേഹ യാത്രക്ക് ശനിയാഴ്ച താനൂരില്‍ തുടക്കം

മലപ്പുറം: അവശരായ പ്രവാസികളെ കണ്ടെത്തി വീടുകളിലെത്തി സാന്ത്വനം പകരുന്ന യു.എ.ഇ കെ.എം.സി.സി ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്റെ സ്‌നേഹ യാത്രക്ക് ശനിയാഴ്ച തുടക്കമാവും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മലപ്പുറം ജില്ലയിലെ താനൂര്‍ പനങ്ങാട്ടൂരില്‍ നടക്കും.

പ്രവാസ ജീവിതം അവസാനിപ്പിച്ച് വീടുകളില്‍ അവശരായി കഴിയുന്നവരെ കണ്ടെത്തി സാന്ത്വനം പകരുന്നതിനാണ് കെ.എം.സി.സി പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. അവശരും നിരാലംബരുമായവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ചികിത്സയും ഉറപ്പാക്കുന്ന സ്‌നേഹയാത്ര ഭരണകൂടങ്ങള്‍ അവഗണിക്കുന്നവരോടുള്ള ബാധ്യത നിറവേറ്റലായാണ് കാണുന്നതെന്ന് യു.എ.ഇ കെ.എം.സി.സി ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ സി.വി.എം വാണിമേല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വൈകുന്നേരം നാലിന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് സ്‌നേഹയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മുഖ്യപ്രഭാഷമം നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് കെ. കുട്ടി അഹമ്മദ് കുട്ടി, സെക്രട്ടറി പി.എം.എ സലാം, പി.കെ അബ്ദുറബ്ബ് എം.എല്‍.എ, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ അഡ്വ.കെ.പി മറിയുമ്മ, എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എം. റഹ്മത്തുല്ല, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, സഊദി കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഇബ്രാഹിം മുറിച്ചാണ്ടി, എം.എം മഹ്മൂദ് ഹാജി, മുത്തുകോയ തങ്ങള്‍, എം.പി അഷ്‌റഫ്, ടി.പി അബ്ദുല്‍ കരീം, സി.കെ സുബൈദ, റഷീദ് മോര്യ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മൊയ്തു എടയൂര്‍, ബീരാന്‍ ആക്കോട്, യൂസുഫ് കൊന്നോല തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *